ക​ർ​ഷ​ക അ​വാ​ർ​ഡ് വി​ത​ര​ണ​വും പ്രീ ​വൈ​ഗ ജി​ല്ലാ​ത​ല ശി​ല്പ​ശാ​ല​യും ഇ​ന്ന്
Sunday, December 8, 2019 10:58 PM IST
ആ​ല​പ്പു​ഴ: കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള സം​സ്ഥാ​ന ക​ർ​ഷ​ക ക്ഷേ​മ അ​വാ​ർ​ഡ് വി​ത​ര​ണ​വും പ്രീ ​വൈ​ഗ 2020ന്‍റെ ജി​ല്ലാ​ത​ല ശി​ല്പ​ശാ​ല​യും ന​ട​ത്തു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന് ​ടി​ഡി മെ​ഡി​ക്ക​ൽ കോ​ള​ജ് സു​വ​ർ​ണ ജൂ​ബി​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി പൊ​തു​മ​രാ​മ​ത്ത് ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ ല​താ ജി. ​പ​ണി​ക്ക​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ക്കും. തു​ട​ർ​ന്ന് കാ​ർ​ഷി​കോ​ല്പ​ന്ന​ങ്ങ​ളു​ടെ മൂ​ല്യ​വ​ർ​ധ​ന​വ് സാ​ധ്യ​ത​ക​ൾ പ്ര​തീ​ക്ഷ​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തും.
വൈ​കു​ന്നേ​രം മൂ​ന്നി​ന് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സം​സ്ഥാ​ന ക​ർ​ഷ​ക അ​വാ​ർ​ഡ് വി​ത​ര​ണം കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ക്കും. പൊ​തു​മ​രാ​മ​ത്ത് ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മി​ക​ച്ച ജൈ​വ പ​ഞ്ചാ​യ​ത്തി​നു​ള്ള ജി​ല്ലാ​ത​ല അ​വാ​ർ​ഡ് വി​ത​ര​ണം ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ നി​ർ​വ​ഹി​ക്കും. എ​സ്എം​എ​എം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​വ​ഹി​ക്കും.