പി. ​രാ​ജു ജെ​എ​സ്എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്
Sunday, December 8, 2019 10:58 PM IST
ആ​ല​പ്പു​ഴ : ജെ​എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ളു​ടെ ല​യ​ന​ത്തി​നു ശേ​ഷം ന​ട​ന്ന പ്ര​ഥ​മ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ പി. ​രാ​ജു​വി​നെ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. രാ​ധാ​ഭാ​യി ജ​യ​ച​ന്ദ്ര​ൻ, യു.​കെ. കൃ​ഷ്ണ​ൻ, സ​ജി​മോ​ൻ, വി.​പി. സ​ന്തോ​ഷ് എ​ന്നി​വ​രാ​ണ് വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​ർ. സി.​എം. അ​നി​ൽ​കു​മാ​റാ​ണ് സെ​ക്ര​ട്ട​റി. ശ​ശീ​ന്ദ്ര​ൻ, ജി. ​ശി​വ​പ്പ​ൻ, ഗൗ​രീ​ശ​ൻ, ശ്യാം​കു​മാ​ർ, പീ​താം​ബ​ര​ൻ എ​ന്നി​വ​രാ​ണ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ. 61 അം​ഗ ജി​ല്ലാ ക​മ്മി​റ്റി​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു.
നേ​ര​ത്തെ വൈ​എം​സി​എ ഹാ​ളി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ.​എ​ൻ. രാ​ജ​ൻ​ബാ​ബു സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ർ. പൊ​ന്ന​പ്പ​ൻ അ​ധ്യ​ക്ഷ​നാ​യി. വി.​കെ. ഗൗ​രീ​ശ​ൻ സ്വാ​ഗ​ത​വും വി.​ഡി. ര​തീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. സ​ർ​ക്കാ​രു​ക​ൾ ആ​ല​പ്പു​ഴ​യോ​ടു കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യ്ക്കെ​തി​രാ​യി ജ​ന​കീ​യ​സ​മ​ര​ത്തി​നും യോ​ഗം രൂ​പം ന​ല്കി. വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ക, തീ​ര​ദേ​ശ റെ​യി​ൽ​പാ​ത ഇ​ര​ട്ടി​പ്പി​ക്കു​ക, കു​ട്ട​നാ​ട് വി​ക​സ​ന ര​ണ്ടാം പാ​ക്കേ​ജ് ന​ട​പ്പി​ലാ​ക്കു​ക, ആ​ല​പ്പു​ഴ ബൈ​പാ​സ് പൂ​ർ​ത്തീ​ക​രി​ക്കു​ക, മെ​ട്രോ റെ​യി​ൽ ചേ​ർ​ത്ത​ല വ​രെ നീ​ട്ടു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു