തു​ന്പോ​ളി പ​ള്ളി​യി​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യി തി​രു​നാ​ളാ​ഘോ​ഷം
Sunday, December 8, 2019 10:57 PM IST
ആ​ല​പ്പു​ഴ: മ​രി​യ​ൻ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ തു​ന്പോ​ളി സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ അ​മ​ലോ​ദ്ഭ​വ മാ​താ​വി​ന്‍റെ ദ​ർ​ശ​ന തി​രു​നാ​ളാ​ഘോ​ഷം ഭ​ക്തി​സാ​ന്ദ്ര​മാ​യി. തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​ത്തി​ന് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ അ​ണി​ചേ​ർ​ന്നു. പ്ര​ത്യേ​കം രൂ​പ​ക​ല്പ​ന ചെ​യ്ത രൂ​പ​ക്കൂ​ടി​ൽ പു​തു​വ​സ്ത്ര​ങ്ങ​ളും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും കി​രീ​ട​വും ചാ​ർ​ത്തി​യാ​യി​രു​ന്നു പ്ര​ദ​ക്ഷി​ണം.

ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി​ക്കു ശേ​ഷം ഫാ. ​ജോ​ണി ക​ള​ത്തി​ൽ പ്ര​ദ​ക്ഷി​ണ​ത്തി​നു നേ​തൃ​ത്വം ന​ല്കി. ബി​ഷ​പ് ഡോ. ​സ്റ്റീ​ഫ​ൻ അ​ത്തി​പ്പൊ​ഴി​യി​ൽ സ​മൂ​ഹ​ബ​ലി​യ​ർ​പ്പ​ണ​ത്തി​നു നേ​തൃ​ത്വം ന​ല്കി. ഫാ. ​ബ​ർ​ണാ​ർ​ഡ് പ​ണി​ക്ക​വീ​ട്ടി​ൽ, ഫാ. ​ജോ​സ് ലാ​ഡ് കോ​യി​ൽ​പ​റ​ന്പി​ൽ, ഫാ. ​റെ​ൻ​സ​ണ്‍ പൊ​ള്ള​യി​ൽ എ​ന്നി​വ​ർ ദി​വ്യ​ബ​ലി​യ​ർ​പ്പ​ണം ന​ട​ത്തി.

ഫാ. ​ഫ്രാ​ൻ​സീ​സ് കൈ​ത​വ​ള​പ്പി​ൽ, ഫാ. ​നെ​ൽ​സ​ണ്‍ പാ​നേ​ഴ​ത്ത് എ​ന്നി​വ​ർ വ​ച​ന​സ​ന്ദേ​ശ​വും ന​ല്കി. മ​ത​ബോ​ധ​ന ദി​ന​മാ​യ ഇ​ന്ന് 6.30നും 11​നും ദി​വ്യ​ബ​ലി. ഫാ. ​സ​ണ്ണി അ​റ​യ്ക്ക​ലും ഫാ. ​ജോ​സി ക​ണ്ട​നാ​ട്ടു​ത​റ​യും കാ​ർ​മി​ക​രാ​കും. ഫാ. ​സൈ​റ​സ് കാ​ട്ടു​ങ്ക​ൽ ത​യ്യി​ൽ വ​ച​ന​സ​ന്ദേ​ശം ന​ല്കും.