മാ​സ്റ്റ​ർ കി​സാ​ൻ ശാ​ക്തീ​ക​ര​ണ​ത്തി​നു തു​ട​ക്കം
Saturday, December 7, 2019 10:42 PM IST
എ​ട​ത്വ: ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ കു​ടും​ബ​ശ്രീ യു​ണി​റ്റി​ന്‍റെ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​വു​മാ​യി മാ​സ്റ്റ​ർ കി​സാ​ൻ ശാ​ക്തീ​ര​ണ​ത്തി​ന്‍റെ ആ​ദ്യ​സം​രം​ഭം ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡി​ൽ തു​ട​ക്ക​മാ​യി. മൈ​ഥി​ലി കു​ടും​ബ​ശ്രീ യൂ​ണി​റ്റി​ന്‍റെ ആ​ദ്യ​സം​ഭ​ര​മാ​യി​ട്ടാ​ണ് ജി​ല്ല കു​ടും​ബ​ശ്രീ മി​ഷ​ൻ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഒ​രു ഉ​ത്പ​ന്നം ഉ​ണ്ടാ​ക്കു​ക​യും അ​തി​ൽ നി​ന്ന് മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി ലാ​ഭ​ക​ര​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യം. മാ​യം​ക​ല​രാ​ത്ത ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ ആ​വ​ശ്യ​ക്കാ​രി​ൽ എ​ത്തി​ക്കു​ക​യാ​ണ് മൈ​ഥി​ലി കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ ചെ​യ്യു​ന്ന​ത്. ഇ​വ​ർ​ക്ക് ജി​ല്ല കു​ടും​ബ​ശ്രീ മി​ഷ​ൻ നാ​ലു ദി​വ​സ​ത്തെ പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്നു.

പ​ച്ച ഏ​ത്ത​യ്ക്ക കു​ല​ക​ൾ വാ​ങ്ങി കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ എ​ന​ർ​ജി ഫു​ഡ്, ഉ​പ്പേ​രി, പ​ഴം​പൊ​രി എ​ന്നി​വ ഉ​ണ്ടാ​ക്കും. ഏ​ത്ത​യ്ക്കാ​യു​ടെ തൊ​ലി ന​ഷ്ട​പ്പെ​ടു​ത്താ​തെ ക​ട്ല​റ്റ് നി​ർ​മി​ക്കു​ക​യും ചെ​യ്യും. ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന എ​ണ്ണ​യി​ൽ നി​ന്ന് സോ​പ്പ് നി​ർ​മാ​ണ​വും ന​ട​ത്തു​ന്നു. മ​ര​ച്ചീ​നി​യി​ൽ നി​ന്ന് പു​ട്ടു​പൊ​ടി, ഉ​പ്പേ​രി, ക​ട്‌​ല​റ്റ് എ​ന്നി​വ​യും നി​ർ​മി​ക്കു​ന്നു​ണ്ട്. പ്ര​കൃ​തി​ദ​ത്ത​മാ​യ സാ​ധ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നി​ര​വ​ധി ഇ​നം ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക​യാ​ണ് മൈ​ഥി​ലി കു​ടും​ബ​ശ്രീ​യു​ടെ ല​ക്ഷ്യം. ഇ​വ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ കു​ടു​ബ​ശ്രീ സം​ഘം കൃ​ഷി​ചെ​യ്ത് വ​ള​ർ​ത്തി​യെ​ടു​ത്താ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വി​പ​ണി ക​ണ്ടെ​ത്തി വി​ല്ക്കാ​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കു​ന്നു​ണ്ട്. മാ​യം ചേ​രാ​തെ ല​ഭി​ക്കു​ന്ന​തി​നാ​ൽ ആ​വ​ശ്യ​ക്കാ​രും ഏ​റു​ക​യാ​ണ്.

യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​പ്പി​ക്കാ​നും ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​നും കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ൻ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​മെ​ന്ന് സം​ഘം ക​ണ്‍​വീ​ന​ർ വി.​എ​സ്. സു​ലേ​ഖ വ​ഞ്ചി​പു​ര പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് പു​ഷ്പ, സെ​ക്ര​ട്ട​റി ഗി​രി​ജ, ബി​ന്ദു ബി​നു, പ്രി​യ, ബി​ന്ദു സാ​ബു എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട മൈ​ഥി​ലി കു​ടു​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രാ​ണ് മൂ​ല്യ​വ​ർ​ധി​ത ഗ്രൂ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്. ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​നൂ​പ് പു​ഷ്പാ​ക​ര​ൻ യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വാ​ർ​ഡം​ഗം അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഡി​എ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ര​ത്ന​മ്മ ഗോ​പി, ജെ​എ​ൽ​ജി കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​ലേ​ഖ, വ​ത്സ​മ്മ കു​ഞ്ഞു​മോ​ൻ, ഇ​ന്ദു​മ​തി, ഉ​മ​യ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.