ആ​ശു​പ​ത്രി​യി​ലെ പി​ച്ച​ള​പൈ​പ്പു​ക​ൾ മോ​ഷ്ടി​ച്ചു
Saturday, December 7, 2019 10:42 PM IST
ആ​ല​പ്പു​ഴ: ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് പ​ട്ടാ​പ്പ​ക​ല്‍ ബാ​ത്ത് റൂ​മി​ലെ നാ​ലോ​ളം പി​ച്ച​ള പൈ​പ്പു​ക​ള്‍ മോഷ്ടിച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​ ആ​ല​പ്പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ൽ ആ​റാം വാ​ര്‍​ഡി​ലെ സ​ര്‍​ജ​റി വി​ഭാ​ഗ​ത്തി​ലെ നാ​ലു​ബാ​ത്ത് റൂ​മു​ക​ളി​ല്‍ നി​ന്നാ​യി പൈ​പ്പു​ക​ള്‍ മോ​ഷ്ടാ​ക്ക​ള്‍ ഊ​രി​ക്കൊ​ണ്ടു പോ​യ​ത്. ഇ​തോ​ടെ സ​ര്‍​ജ​റി വാ​ര്‍​ഡി​ലെ 50ഓ​ളം വ​രു​ന്ന രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും പ്രാ​ഥ​മി​ക ക്രി​ത്യം നി​ര്‍​വ​ഹി​ക്കാ​നാ​വാ​തെ വ​ല​ഞ്ഞു. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​ക​രം പ്ലാസ്റ്റിക് പൈ​പ്പു​ക​ള്‍ വാ​ങ്ങി ഇ​ട്ട​തോ​ടെ​യാ​ണ് രോ​ഗി​ക​ള്‍​ക്ക് ആ​ശ്വാ​സ​മാ​യ​ത്.