തു​ന്പോ​ളി പ​ള്ളി​യി​ൽ അ​മ​ലോ​ദ്ഭ​വ മ​ഹോ​ത്സ​വം ഇ​ന്ന്
Saturday, December 7, 2019 10:40 PM IST
ആ​ല​പ്പു​ഴ: മ​രി​യ​ൻ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ തു​ന്പോ​ളി പ​ള്ളി​യി​ൽ അ​മ​ലോ​ദ്ഭ​വ മ​ഹോ​ത്സ​വം ഇ​ന്നു ന​ട​ക്കും. രാ​വി​ലെ ആ​റി​നും ഒ​ന്പ​തി​നും 11.30നും ​വൈ​കു​ന്നേ​രം ആ​റി​നും രാ​ത്രി 8.30നും 9.30​നും 11നും ​ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം 3.30നു ​ന​ട​ക്കു​ന്ന തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി​ക്ക് ബി​ഷ​പ് ഡോ. ​സ്റ്റീ​ഫ​ൻ അ​ത്തി​പ്പൊ​ഴി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. ഫാ. ​ജോ​ഷി മ​യ്യാ​റ്റി​ൽ സ​ന്ദേ​ശം ന​ല്കും.

തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​ത്തി​ന് ഫാ. ​ജോ​ണി ക​ള​ത്തി​ൽ കാ​ർ​മി​ക​നാ​കും.
വി​ശ്വാ​സി​ക​ൾ സ്തോ​ത്രാ​ർ​പ്പ​ണ​ത്ത​നാ​യി പു​ഷ്പ​ങ്ങ​ളും വെ​റ്റി​ല​ക​ളു​മാ​യി സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ പു​ക​ച്ച് ക​ട​ൽ​ത്തീ​ര​ത്തെ​ത്തി ആ​ശീ​ർ​വാ​ദം ന​ട​ത്തും. പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദ​വു​മു​ണ്ടാ​കും. പ​ട്ടും കി​രീ​ട​വും നേ​ർ​ച്ച അ​ർ​പ്പി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ച​ട​ങ്ങു​ക​ൾ​ക്ക് ഫാ. ​ഇ​ഗ്നേ​ഷ്യ​സ് ചു​ള്ളി​ക്ക​ൽ, ഫാ. ​ജോ​യി പു​ത്ത​ൻ​വീ​ട്ടി​ൽ, ഫാ. ​തോ​മ​സ് ഷൈ​ജു ചി​റ​യി​ൽ, ഫാ. ​ക്രി​സ്റ്റ​ഫ​ർ എം. ​അ​ർ​ഥ​ശേ​രി​ൽ, ഫാ. ​ബ​ർ​ണാ​ർ​ഡ് പ​ണി​ക്ക​വീ​ട്ടി​ൽ, ഫാ. ​എ​ഡ്വേ​ർ​ഡ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ഫാ. ​ജോ​സ് ലാ​ഡ് കോ​യി​ൽ​പ​റ​ന്പി​ൽ, ഫാ. ​ഫ്രാ​ൻ​സീ​സ് കൈ​ത​വ​ള​പ്പി​ൽ, ഫാ. ​ഡെ​റി വാ​ല​യി​ൽ, ഫാ. ​നെ​ൽ​സ​ണ്‍ പാ​നേ​ഴ​ത്ത്, ഫാ. ​റെ​ൻ​സ​ണ്‍ പൊ​ള്ള​യി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കും.