ഡി​സം​ബ​ർ മാ​സ​ത്തെ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ
Saturday, December 7, 2019 10:40 PM IST
ആ​ല​പ്പു​ഴ: എ​എ​വൈ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​ർ​ക്ക് കാ​ർ​ഡി​ന് 30 കി​ലോ​ഗ്രാം അ​രി​യും അ​ഞ്ചു​കി​ലോ​ഗ്രാം ഗോ​ത​ന്പും സൗ​ജ​ന്യ​മാ​യും ഒ​രു കി​ലോ​ഗ്രാം പ​ഞ്ച​സാ​ര 21 രൂ​പ നി​ര​ക്കി​ലും ല​ഭി​ക്കും. മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട കാ​ർ​ഡു​ക​ളി​ലെ ഓ​രോ അം​ഗ​ത്തി​നും നാ​ലു കി​ലോ​ഗ്രാം അ​രി​യും ഒ​രു കി​ലോ​ഗ്രാം ഗോ​ത​ന്പും കി​ലോ​ഗ്രാ​മി​ന് ര​ണ്ടു​രൂ​പ നി​ര​ക്കി​ൽ ല​ഭി​ക്കും.

സ​ബ്സി​ഡി വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​ർ​ക്ക് കി​ലോ​ഗ്രാ​മി​ന് നാ​ലു​രൂ​പ നി​ര​ക്കി​ൽ ഓ​രോ അം​ഗ​ത്തി​നും ര​ണ്ടു കി​ലോ​ഗ്രാം അ​രി​യും കാ​ർ​ഡൊ​ന്നി​നു കി​ലോ​യ്ക്ക് 17 രൂ​പ നി​ര​ക്കി​ൽ മൂ​ന്നു കി​ലോ​ഗ്രാം ആ​ട്ട​യും ല​ഭി​ക്കും. പൊ​തു​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക് ഏ​ഴ് കി​ലോ​ഗ്രാം അ​രി കി​ലോ​യ്ക്ക് 10.90 രൂ​പ നി​ര​ക്കി​ലും കി​ലോ​യ്ക്ക് 17 രൂ​പ നി​ര​ക്കി​ൽ മൂ​ന്നു​കി​ലോ​ഗ്രാം ആ​ട്ട​യും ല​ഭി​ക്കും.