കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണം: ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് നാ​ളെ തു​ട​ക്കം
Saturday, December 7, 2019 10:40 PM IST
ആ​ല​പ്പു​ഴ: കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ട​പാ​ടു​കാ​ർ​ക്ക് ആ​ക​ർ​ഷ​ക​മാ​യ നി​ക്ഷേ​പ വാ​യ്പാ പ​ദ്ധ​തി​ക​ളാ​ണ് കേ​ര​ള ബാ​ങ്ക് മു​ന്നോ​ട്ടു വ​യ്ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ സം​സ്ഥാ​ന സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ ല​യി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തു പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ എ​ല്ലാ​ത്ത​രം ബാ​ങ്കിം​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും എ​റ്റെ​ടു​ത്തു ന​ട​ത്താ​ൻ പ്രാ​പ്തി​യു​ള്ള ബാ​ങ്കാ​യി കേ​ര​ള ബാ​ങ്ക് മാ​റു​മെ​ന്ന് സം​സ്ഥാ​ന സ​ഹ​ക​ര​ണ​ബാ​ങ്ക് ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​ളി ജോ​ണ്‍ പ​റ​ഞ്ഞു.

825 ഓ​ളം ബ്രാ​ഞ്ചു​ക​ൾ ബാ​ങ്കി​നു​ണ്ടാ​വും. പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘം, അ​ർ​ബ​ൻ ബാ​ങ്ക്, സ്വ​ത​ന്ത്ര പ്രൊ​ഫ​ണ​ൽ ഡ​യ​റ​ക്ട​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ ഭ​ര​ണ​സ​മി​തി​യി​ൽ ഉ​ണ്ടാ​വും. ന​ഗ​ര​ച​ത്വ​ര​ത്തി​ൽ ന​ട​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ എ.​എം. ആ​രി​ഫ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

എം​എ​ൽ​എ​മാ​രാ​യ സ​ജി ചെ​റി​യാ​ൻ, തോ​മ​സ് ചാ​ണ്ടി, ആ​ർ. രാ​ജേ​ഷ്, യു. ​പ്ര​തി​ഭ, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ഘോ​ഷ​യാ​ത്ര​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ സി.​ബി. ച​ന്ദ്ര​ബാ​ബു, സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ബി.​എ​സ്. പ്ര​വീ​ണ്‍​ദാ​സ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.