ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി; ച​ക്കു​ള​ത്തു​കാ​വി​ൽ പൊ​ങ്കാ​ല പ​ത്തി​ന്
Saturday, December 7, 2019 10:40 PM IST
ആ​ല​പ്പു​ഴ: ച​ക്കു​ള​ത്തു​കാ​വി​ൽ പൊ​ങ്കാ​ല​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 10നാ​ണ് ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല. ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പോ​ലീ​സ് കെഎ​സ്ആ​ർ​ടി​സി, ഹെ​ൽ​ത്ത്, ഫ​യ​ർ​ഫോ​ഴ്സ്, ക​ഐ​സ്ഇ​ബി, വാ​ട്ട​ർഅ​ഥോ​റി​റ്റി, എ​ക്സൈ​സ്, വാ​ട്ട​ർ ട്രാ​ൻ​സ്പോ​ർ​ട്ട്, റ​വ​ന്യു, തു​ട​ങ്ങി​യ വി​വി​ധ വ​കു​പ്പു​ക​ളു​ടെ സേ​വ​നം പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​ടെ മേ​ൽ നോ​ട്ട​ത്തി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സ്ഥി​രം സം​വി​ധാ​ന​ങ്ങ​ൾ​ക്ക് പു​റ​മെ താ​ത്കാ​ലി​ക ശൗ​ചാ​ല​യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി.
1001 വോ​ള​ന്‍റി​യേ​ഴ്സ് സേ​വ​നം ല​ഭ്യ​മാ​ക്കി ക​ഴി​ഞ്ഞു.

പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം ത​ട​യാ​ൻ ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ന​ട​പ്പി​ലാ​ക്കും. ക്ഷേ​ത്ര പ​രി​സ​ര​ത്ത് താ​ത്കാ​ലി​ക ഹെ​ൽ​ത്ത് സെ​ന്‍റ​റു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്. പു​ല​ർ​ച്ചെ നാ​ലി​ന് ഗ​ണ​പ​തി​ഹോ​മ​വും നി​ർ​മാ​ല്യ​ദ​ർ​ശ​ന​വും. 8.30ന് ​വി​ളി​ച്ചു ചൊ​ല്ലി പ്രാ​ർ​ഥ​ന, രാ​വി​ലെ ഒ​ന്പ​തി​ന് ക്ഷേ​ത്ര​കാ​ര്യ​ദ​ർ​ശി മ​ണി​ക്കു​ട്ട​ൻ ന​ന്പൂ​തി​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന ആ​ധ്യാ​ത്മി​ക സം​ഗ​മം മു​ഖ്യ കാ​ര്യ​ദ​ർ​ശി രാ​ധാ​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. പൊ​ങ്കാ​ല​യു​ടെ ഉ​ദ്ഘാ​ട​നം ഹി​ന്ദു മ​ഹാ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ പി.​എ​സ്. നാ​യ​ർ നി​ർ​വ​ഹി​ക്കും. ക്ഷേ​ത്ര കാ​ര്യ​ദ​ർ​ശി മ​ണി​ക്കു​ട്ട​ൻ ന​ന്പൂ​തി​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദേ​വി​യെ ക്ഷേ​ത്ര​ശ്രീ​കോ​വി​ലി​ൽ നി​ന്നും എ​ഴു​ന്നു​ള്ളി​ച്ച് പൊ​ങ്കാ​ല​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് പ​ണ്ടാ​ര അ​ടു​പ്പി​ലേ​യ്ക്ക് മു​ഖ്യ കാ​ര്യ​ദ​ർ​ശി രാ​ധാ​കൃ​ക്ഷ്ണ​ൻ ന​ന്പൂ​തി​രി അ​ഗ്നി പ​ക​രും.

11ന് 500 ​ൽ അ​ധി​കം വേ​ദ പ​ണ്ഡി​ത​ൻ​മാ​രു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ദേ​വി​യെ 41 ജീ​വ​ത​ക​ളി​ലാ​യി എ​ഴു​ന്നു​ള്ളി​ച്ച് ഭ​ക്ത​ർ ത​യാ​റാ​ക്കി​യ പൊ​ങ്കാ​ല നേ​ദി​ക്കും. പൊ​ങ്കാ​ല നേ​ദ്യ​ത്തി​നു ശേ​ഷം ദി​വ്യാ​ഭി​ഷേ​ക​വും ഉ​ച്ച​ദീ​പാ​രാ​ധ​ന​യും ന​ട​ക്കും. വൈ​കു​ന്നേ​രം 5.30ന് ​ക്ഷേ​ത്ര കാ​ര്യ​ദ​ർ​ശി മ​ണി​ക്കു​ട്ട​ൻ ന​ന്പൂ​തി​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി​ജെ​പി ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ. ​സോ​മ​ൻ മു​ഖ്യാ​തി​ഥി​യാ​വും. കേ​ര​ള​ത്തി​ൽ​നി​ന്നും ആ​ദ്യ​മാ​യി സൗ​ത്ത് ആ​ഫ്രി​ക്ക​യി​ൽ എം​പി​യാ​യ കേ​ശ​വം അ​നി​ൽ പി​ള്ള​യെ ആ​ദ​രി​ക്കും. യു​എ​ൻ വി​ദ​ഗ്ധ സ​മി​തി ചെ​യ​ർ​മാ​ൻ ഡോ. ​സി.​വി. ആ​ന​ന്ദ​ബോ​സ് കാ​ർ​ത്തി​ക സ്തം​ഭ​ത്തി​ൽ അ​ഗ്നി പ​ക​രും. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ കെ.​കെ ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ര​മേ​ശ് ഇ​ള​മ​ണ്‍ ന​ന്പൂ​തി​രി, ഹ​രി​ക്കു​ട്ട​ൻ ന​ന്പൂ​തി​രി, പി​ആ​ർ​ഒ സു​രേ​ഷ് കാ​വും​ഭാ​ഗം, ഉ​ത്സ​വ​ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് കെ. ​സ​തീ​ശ്കു​മാ​ർ, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ഗോ​കു​ലം, അ​ജി​ത്ത് പി​ഷാ​ര​ത്ത് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.