ടോ​റ​സ് ഡ്രൈ​വ​റു​ടെ ശി​ക്ഷ റ​ദ്ദാ​ക്കി
Thursday, December 5, 2019 10:35 PM IST
ആ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യി​ൽ ര​ണ്ടു​പേ​രു​ടെ മ​ര​ണ​ത്തി​നും ആ​റു​പേ​ർ​ക്കു ഗു​രു​ത​ര പ​രി​ക്കി​നും ഇ​ട​യാ​ക്കി​യ വാ​ഹ​നാ​പ​ക​ട കേ​സി​ൽ ടോ​റ​സ് ഡ്രൈ​വ​റു​ടെ ശി​ക്ഷ ആ​ല​പ്പു​ഴ സെ​ഷ​ൻ​സ് കോ​ട​തി റ​ദ്ദാ​ക്കി. ക​രു​വാ​റ്റ പു​ത്ത​ൻ​പ​റ​ന്പി​ൽ സു​രേ​ഷി (55) നെ​യാ​ണ് ആ​ല​പ്പു​ഴ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി എ. ​ഇ​ജാ​സ് വെ​റു​തെ വി​ട്ട​ത്. 2009 മാ​ർ​ച്ച് 13 നാ​യി​രു​ന്നു സം​ഭ​വം. സി​മ​ന്‍റ് ക​യ​റ്റി​യ ടോ​റ​സ് ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ര​ണ്ടു കാ​റു​ക​ളെ ഇ​ടി​ച്ച് ത​ക​ർ​ത്തു​വെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. ആ​ദ്യം ഇ​ടി​ച്ച കാ​റി​ലെ ര​ണ്ടു​പേ​രാ​ണ് മ​രി​ച്ച​ത്.
ആ​ല​പ്പു​ഴ അ​സി. സെ​ഷ​ൻ​സ് കോ​ട​തി സു​രേ​ഷി​നെ ഏ​ഴു​വ​ർ​ഷം ത​ട​വി​നു ശി​ക്ഷി​ച്ചി​രു​ന്നു. ഈ ​വി​ധി​യാ​ണ് സെ​ഷ​ൻ​സ് കോ​ട​തി റ​ദ്ദാ​ക്കി​യ​ത്.
വാ​ഹ​നം ഓ​ടി​ച്ച​ത് സു​രേ​ഷാ​ണെ​ന്ന് പ്രോ​സി​ക്യൂ​ഷ​നു തെ​ളി​യി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. പ്ര​തി​ക്കു വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ വി. ​വി​ജ​യ​കു​മാ​ർ, ആ​ർ. കി​ഷോ​ർ കു​മാ​ർ, എ​സ്. ഫാ​ത്തി​മ, റെ​യ്നി എം. ​കു​ര്യാ​ക്കോ​സ്, എ​സ്. ആ​രി​ഫ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ ഹാ​ജ​രാ​യി.