ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വി​നെ ആ​ദ്യം മാ​റ്റി, പി​ന്നെ ക​യ​റ്റി​യി​രു​ത്തി
Wednesday, December 4, 2019 11:34 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് ഡി. ​ല​ക്ഷ്മ​ണ​നെ ക​യ​ർ​കേ​ര​ള​യു​ടെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന വേ​ദി​യി​ൽ നി​ന്നും ആ​ദ്യം മാ​റ്റി, പി​ന്നെ ക​യ​റ്റി​യി​രു​ത്തി. ഗ​വ​ർ​ണ​ർ ഉ​ദ്ഘാ​ട​ക​നാ​യ സ​മ്മേ​ള​ന​ത്തി​നു ന​ല്കി​യ ലി​സ്റ്റി​ൽ ആ​ദ്യം ഡി. ​ല​ക്ഷ്മ​ണ​ന്‍റെ പേ​രി​ല്ലാ​യി​രു​ന്നു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ട​ക്ക​മു​ള്ള കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​ക​ൾ ക​യ​ർ​കേ​ര​ള ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു.

ല​ക്ഷ്മ​ണ​നാ​യി ആ​ദ്യം ക​സേ​ര വേ​ദി​യി​ൽ ഒ​രു​ക്കി​യെ​ങ്കി​ലും മാ​റ്റി. വേ​ദി​യി​ൽ ആ​ദ്യം ഇ​ട​മി​ല്ലാ​തി​രു​ന്ന ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ​നേ​താ​വി​നെ പി​ന്നീ​ട് മ​ന്ത്രി​യു​ടെ ശി​പാ​ർ​ശ​യി​ൽ ഗ​വ​ർ​ണ​റു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഏഴുമുതൽ ഒന്പതുവരെ പേർക്കുമാത്രമേ ഗവർണർ പങ്കെടുക്കുന്ന സമ്മേളന വേദിയിൽ ഇരിക്കാനാകൂ. മുന്പ് പറഞ്ഞിരുന്നതിൽ നിന്നും വ്യത്യസ്തമായി ഒരു എംഎൽഎ കൂടുതലായി എത്തിയതോടെയാണ് നഗരസഭാ പ്രതിപക്ഷ നേതാവ് പുറത്തായത്.