ക​ഥാര​ച​ന​യി​ൽ ആ​റാം ത​വ​ണ​യും പൂ​ജ
Friday, November 22, 2019 10:46 PM IST
ഹ​രി​പ്പാ​ട്: സം​സ്കൃ​തോ​ത്സ​വ​ം ക​ഥാ​ര​ച​ന​യി​ൽ ഒ​ന്നാം​സ്ഥാ​നം ഇ​ത്ത​വ​ണ​യും പൂ​ജ​യ്്ക്ക് സ്വ​ന്തം. ഇ​ത് ആ​റാം​ത​വ​ണ​യാ​ണ് പൂ​ജ​യ്ക്കു ജി​ല്ലാ ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ല​ഭി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലും സം​സ്ഥാ​ന ത​ല മ​ത്സ​ര​ത്തി​ൽ എ ​ഗ്രേ​ഡും ല​ഭി​ച്ചി​രു​ന്നു. ഹ​രി​പ്പാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ജി​എ​ച്ച്എ​സ്എ​സി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി ആ​ണ്. കു​മാ​ര​പു​രം ആ​തി​ര​യി​ൽ സു​രേ​ഷ് പാ​ണ്ഡ​വ​ത്തി​ന്‍റെ​യും, അ​ധ്യാ​പി​ക​യാ​യ അ​ഞ്ജ​ന​യു​ടെ​യും മ​ക​ളാ​ണ് പൂ​ജ.

പ​ക്കാ​ല മീ​ട്ടി
കൃ​ഷ്ണാ വി​കാ​സ്

ഹ​രി​പ്പാ​ട്: ത്യാ​ഗ​രാ​ജ ഭാ​ഗ​വ​ത​ർ ര​ചി​ച്ച പ​ക്കാ​ല നി​ല​പ​ടി ഹ​രഹ​ര​പ്രി​യ​ വീ​ണ​യി​ൽ മീ​ട്ടി ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ബ​ഥ​നി ബാ​ലി​കാ​മ​ഠം ഹൈ​സ്കൂ​ളി​ലെ കൃ​ഷ്ണാ വി​കാ​സ് ഒ​ന്നാം സ്ഥാ​നം നേ​ടി.
ഹ​രി​പ്പാ​ട് അ​ന​ന്ത​പു​രം കൊ​ട്ടാ​ര​ത്തി​ലെ മാ​യാ​വ​ർ​മ​യു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ് കൃ​ഷ്ണാ വി​കാ​സ് വീ​ണ​അ​ഭ്യ​സി​ക്കു​ന്ന​ത്. സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട് .