ഗ​ദ്ദി​ക 2019: ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി
Friday, November 22, 2019 10:41 PM IST
ആ​ല​പ്പു​ഴ: ഡി​സം​ബ​ർ മൂ​ന്നു മു​ത​ൽ മാ​വേ​ലി​ക്ക​ര കോ​യി​ക്ക​ൽ ഗാ​ർ​ഡ​ൻ​സി​ൽ ന​ട​ക്കു​ന്ന ഗ​ദ്ദി​ക- 2019 മേ​ള​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു. മാ​വേ​ലി​ക്ക​ര ഗ​വ. റെ​സ്റ്റ് ഹൗ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ജ​നി ജ​യ​ദേ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ള​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കേ​ണ്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ, സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച് സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ യോ​ഗം ച​ർ​ച്ച ചെ​യ്തു. പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത് ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ഉ​ത്പ​ന്ന- വി​പ​ണ​ന- പ്ര​ദ​ർ​ശ​ന​മേ​ള ന​ട​ക്കു​ന്ന​ത്.
മേ​ള​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി അ​നീ​ഷ് വി. ​കോ​ര, മാ​വേ​ലി​ക്ക​ര മു​ൻ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ കെ.​ആ​ർ. മു​ര​ളീ​ധ​ര​ൻ, വി​വി​ധ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്്‌ട്രീയക​ക്ഷി പ്ര​തി​നി​ധി​ക​ൾ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.