റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്തി
Friday, November 22, 2019 10:41 PM IST
മ​ങ്കൊ​മ്പ് : പു​ളി​ങ്കു​ന്ന് ഫൊ​റോ​ന മാ​തൃ​വേ​ദി​യു​ടെ റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്തി. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ആ​ൻ​സി ചേ​ന്നോ​ത്ത് പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫൊ​റോ​ന മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​നി തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു ഓ​ട​ലാ​നി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പു​ളി​ങ്കു​ന്ന് ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​റ്റി​ജോ പു​ത്ത​ൻ​പ​റ​മ്പി​ൽ, പ്ര​സി​ഡ​ന്‍റ് ജോ​ളി സ​ക്ക​റി​യ, അ​തി​രൂ​പ​ത മാ​തൃ​വേ​ദി സെ​ക്ര​ട്ട​റി മാ​യാ​ജോ​യി, ഫൊ​റോ​ന അനി​മേ​റ്റ​ർ സി​സ്റ്റ​ർ ലി​സ്യു കൊ​ട്ടാ​രം, സി​നി ജോ​സ​ഫ്, മോ​ളി മാ​പ്പി​ള​കു​ന്നേ​ൽ, ബി​ന്ദു ആ​ശാ​രി​പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.