ര​ണ്ടാം​കൃ​ഷി നെ​ല്ലു​സം​ഭ​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്; നെ​ല്ലു​വി​ല ല​ഭി​ക്കാ​തെ ക​ർ​ഷ​ക​ർ
Friday, November 22, 2019 10:41 PM IST
മ​ങ്കൊ​മ്പ് : പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ അ​തി​ജീ​വി​ച്ച് കു​ട്ട​നാ​ട്ടി​ൽ ര​ണ്ടാം​കൃ​ഷി​യു​ടെ നെ​ല്ലു സം​ഭ​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്. ജി​ല്ല​യി​ൽ ത​ന്നെ ര​ണ്ടാം​കൃ​ഷി​യി​റ​ക്കി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഏ​താ​ണ്ട് 75 ശ​ത​മാ​നം വി​ള​വെ​ടു​പ്പും സം​ഭ​ര​ണ​വും പൂ​ർ​ത്തി​യാ​യി​രി​ക്കെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ വി​ള​വെ​ടു​പ്പും സം​ഭ​ര​ണ​വും പൂ​ർ​ത്തി​യാ​ക്കി​യ ക​ർ​ഷ​ക​ർ പോ​ലും നെ​ല്ലു​വി​ല കി​ട്ടാ​തെ വ​ല​യു​ന്നു. ഇ​ന്ന​ലെ വ​രെ ജി​ല്ല​യി​ൽ 8,430 മെ​ട്രി​ക് ട​ൺ നെ​ല്ലാ​ണ് ക​ർ​ഷ​ക​രി​ൽ നി​ന്നും സ​പ്ലൈ​കോ വ​ഴി സം​ഭ​രി​ച്ച​ത്. ഇ​നി​യും 25 ശ​ത​മാ​നം വി​ള​വെ​ടു​പ്പു മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​കാ​നു​ള്ള​ത്.

കു​ട്ട​നാ​ട്ടി​ൽ നെ​ടു​മു​ടി, ച​മ്പ​ക്കു​ളം, കൈ​ന​ക​രി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​പൂ​ർ​വം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് വി​ള​വെ​ടു​പ്പും നെ​ല്ലു​സം​ഭ​ര​ണ​വും അ​വ​ശേ​ഷി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ, ക​രു​വാ​റ്റ, ത​ക​ഴി, പു​റ​ക്കാ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും വി​ള​വെ​ടു​പ്പ് ഇ​നി​യും ബാ​ക്കി​യാ​ണ്.

ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും കു​റ​ച്ചു ശ​മി​ച്ച​തോ​ടെ കു​ട്ട​നാ​ട്ടി​ൽ വി​ള​വെ​ടു​പ്പും നെ​ല്ലു​സം​ഭ​ര​ണ​വും വേ​ഗ​ത്തി​ലാ​യി​രു​ന്നു. നേ​ര​ത്തെ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ​ത്തു​ട​ർ​ന്ന് ര​ണ്ടാം​കൃ​ഷി​യി​റ​ക്കി​യി​രു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നെ​ൽ​ച്ചെ​ടി​ക​ൾ വീ​ണ് ഏ​റെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​രു​ന്നു. വീ​ണ നെ​ൽ​ച്ചെ​ടി​ക​ൾ കൊ​യ്‌​തെ​ടു​ക്കു​ന്ന​തി​നാ​യി യ​ന്ത്ര​വാ​ട​ക​യി​ന​ത്തി​ൽ അ​ധി​ക ചെ​ല​വു​ണ്ടാ​യ​ത് ക​ർ​ഷ​ക​രെ നി​രാ​ശ​രാ​ക്കി​യി​ട്ടു​ണ്ട്.

മി​ക്ക ക​ർ​ഷ​ക​ർ​ക്കും വി​ള​വെ​ടു​ത്ത​പ്പോ​ൾ മു​ട​ക്കു​മു​ത​ൽ പോ​ലും കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ര​ണ്ടാം കൃ​ഷി വി​ള​വെ​ടു​പ്പു വൈ​കി​യ​തി​നാ​ൽ പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും പു​ഞ്ച​കൃ​ഷി സ​മ​യ​ത്തി​റ​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. എ​ന്നാ​ൽ ഇ​ത്ത​വ​ണ​ത്തെ ര​ണ്ടാം​കൃ​ഷി​യു​ടെ നെ​ല്ലു സം​ഭ​രി​ച്ച​യി​ന​ത്തി​ൽ ഒ​രു രൂ​പ പോ​ലും ഇ​നി​യും കൊ​ടു​ത്തു​തു​ട​ങ്ങി​യി​ട്ടി​ല്ല.

നെ​ല്ലു വി​റ്റ് ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യ ക​ർ​ഷ​ക​ർ പോ​ലും ഇ​പ്പോ​ഴും നെ​ല്ലു​വി​ല​യ്ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. അ​ടു​ത്ത കൃ​ഷി​യി​റ​ക്കാ​നു​ള്ള പ​ണം പോ​ലും കൈ​യി​ലി​ല്ലാ​തെ ന​ട്ടം​തി​രി​യു​ക​യാ​ണ് ക​ർ​ഷ​ക​ർ.

മ​ഹാ​പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് കാ​ർ​ഷി​ക വാ​യ്പ​യി​ൻ​മേ​ൽ സ​ർ​ക്കാ​ർ മോ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും വാ​യ്പ​യെ​ടു​ത്ത ക​ർ​ഷ​ക​ർ​ക്ക് ബാ​ങ്കു​ക​ൾ നോ​ട്ടീ​സ് അ​യ​യ്ക്കു​ന്ന ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണ്.

ജ​പ്തി​ഭീ​ഷ​ണി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​ഭ​രി​ച്ച നെ​ല്ലു​വി​ല ല​ഭി​ക്കാ​ത്ത​തി​ൽ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ് കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ.