എം​ജി യൂ​ണി​വേ​ഴ്സി​റ്റി സൗ​ത്ത് സോ​ണ്‍ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് എ​ട​ത്വ​യി​ൽ
Thursday, November 21, 2019 10:40 PM IST
എ​ട​ത്വ: മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി സൗ​ത്ത് സോ​ണ്‍ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ൽ ഇ​ന്നു മു​ത​ൽ ഡി​സം​ബ​ർ 18 വ​രെ ന​ട​ക്കും. യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കി​ഴി​ലു​ള്ള 40ൽ ​പ​രം കോ​ള​ജു​ക​ളി​ൽ​നി​ന്നു​ള്ള ടീ​മു​ക​ൾ മ​ത്സ​രി​ക്കും.സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും വേ​ൾ​ഡ് സ​ർ​ഫിം​ഗ് അ‌​ത്‌​ല​റ്റു​മാ​യ റോ​ച്ചാ സി. ​മാ​ത്യു മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ത്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ളേ​ജ് എ​രു​മേ​ലി എം​ഇ​എ​സി​നെ നേ​രി​ടും. ര​ണ്ടാം ദി​വ​സം സ്റ്റാ​ർ കോ​ള​ജ് പ​ത്ത​നം​തി​ട്ട കാ​ത​ലി​ക്കേ​റ്റ് കോ​ള​ജ് പ​ത്ത​നം​തി​ട്ട​യെ​യും മൂ​ന്നാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ പ​ത്ത​നം​തി​ട്ട മു​സ​ലി​യാ​ർ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് ജെ​പി​എം കോ​ള​ജി​നെ​യും നാ​ലാം മ​ത്സ​ര​ത്തി​ൽ ചാ​ന്നാ​നി​ക്ക​ര എ​സ്എ​ൻ​ഡി​പി കോ​ളേ​ജ് മു​രി​ക്കാ​ശേ​രി മാ​ർ സ്ലീ​വാ കോ​ള​ജി​നെ​യും നേ​രി​ടും. എ​ട​ത്വ സെ​ൻ​റ് അ​ലോ​ഷ്യ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ച്ച​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ​ർ​സാ​ർ ഫാ. ​ബി​ജു ക​ണ്ണാ​ടി​പ്പാ​റ പ​താ​ക ഉ​യ​ർ​ത്തും. ഓ​ർ​ഗ​നൈ​സിം​ഗ് പ്ര​സി​ഡ​ന്‍റ്ഫാ. റ്റി​ജോ​മോ​ൻ പി. ​ഐ​സ​ക്, ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ മേ​ധാ​വി ഡോ. ​ബി​ജു ലൂ​ക്കോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.