കലാമേളയ്ക്ക് ഇ​ന്ന് കൊ​ടി​യി​റ​ക്കം
Thursday, November 21, 2019 10:38 PM IST
ഹ​രി​പ്പാ​ട്: റ​വ​ന്യു​ജി​ല്ലാ കലോ​ത്സ​വ​ത്തി​ന് ഇ​ന്ന് കൊ​ടി​യി​റ​ങ്ങും. വൈ​കു​ന്നേ​രം ആ​റി​നു ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ.​എം. ആ​രി​ഫ് എം​പി സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. ച​ല​ച്ചി​ത്ര​താ​രം വി​ഷ്ണു​വി​ന​യ് വി​ശി​ഷ്ടാ​തി​ഥി​യാ​കും. എം​എ​ൽ​എ​മാ​രാ​യ യു. ​പ്ര​തി​ഭ, ആ​ർ. രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് മു​ഖ്യ​പ്ര​ഭാ​ഷ​ക​ർ. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് മ​ണി വി​ശ്വ​നാ​ഥ് ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തും
. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളും വി​വി​ധ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും സം​ബ​ന്ധി​ക്കും.