ന​ങ്ങ്യാ​ർ​കൂ​ത്തി​ൽ ശ്രീ​പാ​ർ​വ​തി​ക്ക് ഹാ​ട്രി​ക്
Wednesday, November 20, 2019 10:37 PM IST
ഹ​രി​പ്പാ​ട്: ന​ങ്ങ്യാ​ർ​കൂ​ത്തി​ലൂ​ടെ കം​സ​വ​ധം പു​ന​രാ​വി​ഷ്ക​രി​ച്ച ശ്രീ ​പാ​ർ​വ​തി​ക്ക് ഹാ​ട്രി​ക് വി​ജ​യ​ത്തി​ള​ക്കം. ഹൈ​സ്കൂ​ൾ വി​ഭാ​ഗം ന​ങ്ങ്യാ​ർ​കൂ​ത്തി​ലാ​ണ് കൊ​യ്പ്പ​ള്ളി കാ​രാ​ഴ്മ വി​എ​സ്എ​സ് ഹൈ​സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ എ​സ് .ശ്രീ​പാ​ർ​വ​തി തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും ഒ​ന്നാ​മ​തെ​ത്തി​യ​ത്. ശ്രീ​കൃ​ഷ്ണ​ച​രി​ത​ത്തി​ലെ കം​സ​വ​ധ​ത്തെ അ​വി​സ്മ​ര​ണീ​യ​മാ​യി അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ലും ന​ങ്ങ്യാ​ർ​കൂ​ത്തി​ലും സം​ഘ നൃ​ത്ത​ത്തി​ലും ഒ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു.
ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​നു പോ​യി ന​ങ്ങ്യാ​ർ​കൂ​ത്ത് ക​ണ്ട​പ്പോ​ൾ തോ​ന്നി​യ താ​ത്പ​ര്യ​ത്തെ തു​ട​ർ​ന്ന് പി​ന്നീ​ട് ക​ലാ​മ​ണ്ഡ​ലം പ്ര​സ​ന്ന​കു​മാ​രി ടീ​ച്ച​റു​ടെ ശി​ക്ഷ​ണ​ത്തി​ൽ ഇ​ത​ഭ്യ​സി​ക്കു​ക​യാ​യി​രു​ന്നു. മോ​ഹി​നി​യാ​ട്ട​ത്തി​ലും സം​ഘനൃ​ത്ത​ത്തി​ലും ശ്രീ​പാ​ർ​വ​തി പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. കൊ​യ്പ്പ​ള്ളി കാ​രാ​ഴ്മ ഹൈ​സ്കൂ​ളി​ലെ ത​ന്നെ അ​ധ്യാ​പ​ക​നാ​യ ജ​യ​കൃ​ഷ്ണ​ന്‍റെ​യും, അ​ധ്യാ​പി​ക ഷീ​ല​യു​ടെ​യും മ​ക​ളാ​ണ് ശ്രീ​പാ​ർ​വ​തി. ന​ങ്ങ്യാ​ർ​കൂ​ത്തി​ൽ എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ൽ തു​ട​ർ​ച്ചാ​യ ര​ണ്ടാം ത​വ​ണ​യും കാ​യം​കു​ളം പു​ല്ലു​കു​ള​ങ്ങ​ര എ​ൻ​ആ​ർ​പി​എം എ​ച്ച്എ​സ്എ​സി​ലെ ഗി​രി​ന​ന്ദി​നി ഒ​ന്നാം സ്ഥാ​നം നേ​ടി.