പ്ര​ധാ​ന വേ​ദി മാ​റ്റി​യ​ത് മ​ത്സ​രാ​ർ​ത്ഥി​ക​ളെ വ​ല​ച്ചു
Wednesday, November 20, 2019 10:37 PM IST
ഹ​രി​പ്പാ​ട്: റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ പ്ര​ധാ​ന വേ​ദി ഉ​ൾ​പ്പ​ടെ മു​ന്ന​റി​യി​പ്പി​ല്ലാ​തെ മാ​റ്റേ​ണ്ടി വ​ന്ന​ത് മ​ത്സ​രാ​ർ​ഥി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ വ​ല​ച്ചു. സം​ഘാ​ട​ന​ത്തി​ലെ ഏ​കോ​പ​ന​മി​ല്ലാ​യ്മ​യും വേ​ദി​ക​ൾ കി​ലോ​മീ​റ്റ​റു​ക​ൾ ദൂ​രെ മാ​റി മാ​റി ക്ര​മീ​ക​രി​ച്ച​തും ക​ലോ​ത്സ​വ​ത്തി​ന്‍റെ മാ​റ്റ് കു​റ​ച്ചു. ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​തെ ത​യാ​റാ​ക്കി​യ ഗ​വ. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ലെ പ്ര​ധാ​ന വേ​ദി​യാ​ണ് ചെ​ളി​യും മ​ലി​ന​ജ​ല​വും കെ​ട്ടി​ക്കി​ട​ന്ന​ത് മൂ​ലം ഇ​ന്ന​ലെ കാ​വ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്ക് മാ​റ്റി​യ​ത്. വേ​ദി മാ​റ്റി​യ​ത് മ​ത്സ​രാ​ർ​ഥി​ക​ളെ ഏ​റെ വ​ല​ച്ചു. ഹ​രി​പ്പാ​ട് ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യം വേ​ദി​യാ​ക്കി​യെ​ങ്കി​ലും ഇ​വി​ടെ ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​മാ​ണെ​ന്ന​ത് തി​രി​ച്ച​റി​യാ​നും സം​ഘാ​ട​ക​ർ വൈ​കി. ഇ​വി​ടെ നി​ന്നും വേ​ദി മ​ണ്ണാ​റ​ശാ​ല സ്കൂ​ൾ ഗ്രൗ​ണ്ടി​ലേ​ക്കാ​ണ് പി​ന്നീ​ട് മാ​റ്റി​യ​ത്.
മ​ത്സ​ര​ങ്ങ​ൾ രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കു​മെ​ന്ന​റി​യി​ച്ചെ​ങ്കി​ലും മൂ​ന്നു മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് ആ​രം​ഭി​ച്ച​ത്. എ​ല്ലാ​വേ​ദി​ക​ളു​ടെ​യും സ്ഥി​തി ഇ​തു​ത​ന്നെ​യാ​യി​രു​ന്നു. ക​ഥ​ക​ളി ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ൾ വ​ള​രെ വൈ​കി​യാ​ണ് ആ​രം​ഭി​ച്ച​ത്. ഇ​ട​യ്ക്കെ​ത്തി​യ മ​ഴ​യും ര​സം​കൊ​ല്ലി​യാ​യി. മ​ത്സ​ര​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ വേ​ദി​ക​ൾ ക്ര​മീ​ക​രി​ക്കാ​തി​രു​ന്ന​തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. വേ​ദി​ക​ൾ കി​ലോ​മീ​റ്റ​ർ ദൂ​രെ​യാ​യ​തി​നാ​ൽ നൃ​ത്ത​വേ​ദി​ക​ളി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ കാ​ണി​ക​ളു​ടെ എ​ണ്ണ​വും കു​റ​ഞ്ഞു.
മി​ക്ക സ​ദ​സു​ക​ളി​ലും അ​ധ്യാ​പ​ക​രും മ​ത്സ​രാ​ർ​ത്ഥി​ക​ളും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളും മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പ്ര​ള​യ​കാ​ല​ത്തി​നു ശേ​ഷം ന​ട​ന്ന ക​ലോ​ത്സ​വ​മാ​യി​ട്ടും അ​തി​ന​നു​സൃ​ത​മാ​യി അ​തി​ജീ​വ​നം ക​ലോ​ത്സ​വ വേ​ദി​ക​ളി​ൽ കാ​ണാ​നാ​യി​ല്ല എ​ന്ന​തും വ​ലി​യ പോ​രാ​യ്മ​യാ​യി.