നേ​തൃ​ത്വ പ​രി​ശീ​ല​ന​ക്യാ​മ്പ്
Wednesday, November 20, 2019 10:34 PM IST
ചേ​ര്‍​ത്ത​ല: എ​സ്‌​സി, എ​സ് ടി ​ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍​സ് സം​സ്ഥാ​ന നേ​തൃ​ത്വ പ​രി​ശീ​ല​ന​ക്യാ​മ്പ് നാ​ളെ മു​ത​ല്‍ 24 വ​രെ ചേ​ര്‍​ത്ത​ല വു​ഡ്‌​ലാ​ന്‍​ഡ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​രാ​മ​ന്‍​ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​നാ​കും. പ​ന്തി​രു​കു​ലാ​ചാ​ര്യ​ന്‍ സ്വാ​മി ശി​വാ​ന​ന്ദ​ശ​ര്‍​മ്മ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി 14 വി​ഷ​യ​ങ്ങ​ളി​ല്‍ ക്ലാ​സു​ക​ള്‍ ന​ട​ക്കും. 24 ന് 2.30 ​നു ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ കെ.​വി​ദ്യാ​ധ​ര​ന്‍ അ​ധ്യ​ക്ഷ​നാ​കും. 100 നേ​താ​ക്ക​ളെ സൃ​ഷ്ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് ക്യാ​മ്പെ​ന്നും എ​ല്ലാ ജി​ല്ല​ക​ളി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത 150 പേ​രാ​ണ് സ്ഥി​രാം​ഗ​ങ്ങ​ളാ​യി ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്നും സം​സ്ഥാ​ന ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി പി.​വി. ന​ടേ​ശ​ന്‍, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍​അ​ക്ക​ര​പ്പാ​ടം, എ​ന്‍. മു​ര​ളി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​കെ. രാ​ജേ​ന്ദ്ര​ന്‍, എം.​വി. ആ​ണ്ട​പ്പ​ന്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.