തെ​രു​വു​നാ​യ ശ​ല്യ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി കു​രു​ന്നു​ക​ൾ
Monday, November 18, 2019 10:44 PM IST
എ​ട​ത്വ: തെ​രു​വു​നാ​യ ശ​ല്യ​ത്തി​നെ​തി​രേ കു​രു​ന്നു​ക​ൾ പ്ര​തി​ഷേ​ധ റാ​ലി​യും സ​മ്മേ​ള​ന​വും ന​ട​ത്തി. സ്കൂ​ൾ കു​ട്ടി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും വ​ർ​ഷ​ങ്ങ​ളാ​യി അ​നു​ഭ​വി​ക്കു​ന്ന തെ​രു​വു​നാ​യ ശ​ല്യ​ത്തി​നെ​തി​രേ​യാ​ണ് എ​ട​ത്വ സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ നി​വേ​ദ​ന​വു​മാ​യി എ​ട​ത്വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലേ​ക്കു പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി​യ​ത്. പ​രാ​തി പ​റ​യാ​ൻ തു​ട​ങ്ങി​യി​ട്ട് നാ​ലു വ​ർ​ഷ​ത്തോ​ള​മാ​യെ​ന്നും ര​ണ്ടു​പ്രാ​വ​ശ്യം നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും പ​റ​യു​ന്നു. സ്കൂ​ളി​ലേ​ക്ക് എ​ത്തു​ന്ന വ​ഴി​യി​ലും സ്കൂ​ൾ മു​റ്റ​ത്തും തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണ്. അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു സ്കൂ​ളി​ൽ നി​ന്നും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ​റാ​ലി ന​ട​ത്തി​യ​ത്. സ്കൂ​ൾ ലീ​ഡ​ർ ഷി​നോ സെ​ബാ​സ്റ്റ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ എ​ട​ത്വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നി ഈ​പ്പ​ന് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു.
കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ൾ ലീ​ഡ​ർ ഷി​നോ സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ലി​ൻ ജോ​സ​ഫ്, ആ​ൻ പ്രെ​യ്സ് എ​ന്നി​വ​ർ തെ​രു​വു​നാ​യ ശ​ല്യ​ത്തെ കു​റി​ച്ചു​ള്ള പ്ര​ശ്നാ​വ​ത​ര​ണം ന​ട​ത്തി. അ​മ്മു, ഡോ​ണ എ​ന്നി​വ​ർ പ്ര​തി​ഷേ​ധ​ഗാ​നം ആ​ല​പി​ക്കു​ക​യും ഇ​രു​പ​തോ​ളം കു​ട്ടി​ക​ൾ ചേ​ർ​ന്ന് സാ​മൂ​ഹ്യ​പ്ര​ശ്ന​മാ​യ തെ​രു​വു​നാ​യ ശ​ല്യം പ്ര​മേ​യ​മാ​ക്കി തെ​രു​വു​നാ​ട​ക​വും അ​വ​ത​രി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ബെ​റ്റ്സി സ്വാ​ഗ​ത​വും ല​ക്ഷ്മി ആ​ന​ന്ദ് ന​ന്ദി​യും പ​റ​ഞ്ഞു.