ബ​സ് സ​ർ​വീ​സ് നി​ർ​ത്തി​യി​ട്ട് മാ​സ​ങ്ങ​ൾ; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ
Sunday, November 17, 2019 10:54 PM IST
അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ നി​ന്നും ത​ക​ഴി വ​ഴി പ​ട​ഹാ​ര​ത്തേ​ക്കു​ള്ള ബ​സ് സ​ർ​വീ​സ് നി​ർ​ത്തി​യി​ട്ട് മാ​സ​ങ്ങ​ളാ​യി. ഒ​രു മു​ന്ന​റി​യി​പ്പും ഇ​ല്ലാ​തെ​യാ​ണ് കെ​​എസ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് നി​ർ​ത്തി​യ​ത്. യാ​ത്ര​ക്കാ​ർ നി​ര​വ​ധി ത​വ​ണ ആ​ല​പ്പു​ഴ സ്റ്റേ​ഷ​ൻ മാ​സ്റ്റ​റു​ടെ ഓ​ഫി​സി​ൽ വി​വ​രം തി​ര​ക്കി​യെ​ങ്കി​ലും കൃ​ത്യ​മാ​യി മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ല.
ആ​ല​പ്പു​ഴ​യി​ൽനി​ന്നു പ​ട​ഹാ​രം ജ​ങ്കാ​ർ വ​രെ ര​ണ്ടു സ​ർ​വീ​സു​ക​ൾ ആ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പ​ട​ഹാ​ര​ത്തുനി​ന്നു കി​ലോ​മീ​റ്റ​ർ ന​ട​ന്ന് ത​ക​ഴി ജം​ഗ്ഷ​നി​ൽ എ​ത്തി​യാ​ണ് യാ​ത്ര​ക്കാ​ർ ഇ​പ്പോ​ൾ ആ​ല​പ്പു​ഴ​യ്ക്കു പോ​കു​ന്ന​ത് .
രാ​വി​ലെ ഒ​ന്പ​തി​നും വൈ​കു​ന്നേ​രം നാ​ലി​നു​മാ​യി​രു​ന്നു ബ​സി​ന്‍റെ സ​മ​യം ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ഈ ​ബ​സി​നെ​യാ​ണ് ആ​ശ്ര​യി​ച്ചി​രു​ന്ന​ത് . ബ​സ് നി​ർ​ത്തി​യ​തി​നെ തു​ട​ർ​ന് 100 രൂ​പ ചെ​ല​വ​ഴി​ച്ച് ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് ആ​ശു​പ​ത്രി​യി​ലും മ​റ്റു പോ​കു​ന്ന​വ​ർ ത​ക​ഴി ജം​ഗ്ഷ​നി​ൽ എ​ത്തു​ന്ന​ത്.
ബ​സ് നി​ർ​ത്തി​യ​തി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ ഏ​റെ ദു​രി​ത​ത്തി​ലാ​യി. അ​ടി​യ​ന്ത​ര​മാ​യി ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ റോ​ഡ് ഉ​പ​രോ​ധം ഉ​ൾ​പ്പ​ടെ​യു​ള്ള ശ​ക്ത​മാ​യ പ്ര​തി​ഷേധ സ​മ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​വാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് നാ​ട്ടു​കാ​ർ