ര​ണ്ടാം കു​ട്ട​നാ​ട് പാ​ക്കേ​ജ് അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന്
Sunday, November 17, 2019 10:54 PM IST
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ടി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നും കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ഉ​യ​ർ​ച്ച​ക്കും സ​ഹാ​യ​ക​മാ​യ കു​ട്ട​നാ​ട് പാ​ക്കേ​ജ് പ​രാ​ജ​യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ര​ണ്ടാം കു​ട്ട​നാ​ട് പാ​ക്കേ​ജ് അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് കേ​ര​ള ക​ർ​ഷ​ക സം​ഘം ത​ക​ഴി ഏ​രി​യാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. നെ​ടു​മു​ടി വി​ദ്യാ​ധി​രാ​ജ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം ക​ർ​ഷ​ക സം​ഘം ക​ർ​ഷ​ക സം​ഘം ജി​ല്ല പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഏ​രി​യ പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​സ്. ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി എ​സ്. സു​ധി​മോ​ൻ, കെ. ​പ്ര​കാ​ശ​ൻ, കെ. ​ശ്രീ​കു​മാ​ർ, സ​ജി​ത കു​മാ​രി, യ​ശോ​ദ സു​കു​മാ​ര​ൻ, റെ​ജി പി. ​വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി റെ​ജി പി. ​വ​ർ​ഗീ​സ് -പ്ര​സി​ഡ​ന്‍റ്, എ​ൻ.​എ​സ്. ശ്രീ​കു​മാ​ർ, കെ.​എ. പ്ര​മോ​ദ്, ആ​ർ. മോ​ഹ​ൻ​ദാ​സ്, കൗ​സ​ല്ല്യ-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, എ​സ്. സു​ധി​മോ​ൻ-​സെ​ക്ര​ട്ട​റി, ബി​നോ മ​ണ​ക്ക​ളം, ആ​ർ ത​ങ്ക​പ്പ​ൻ, ബാ​ല​ഗോ​പാ​ല​റു​പ്പ്, ആ​ശാ​ജ​യ കു​മാ​ർ-​ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, കെ. ​ശ​ശി​കു​മാ​ർ -ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.