സം​സ്ഥാ​ന ക​രാ​ട്ടെ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മു​ഹ​മ്മ സ്വ​ദേ​ശി​നി​ക്ക് ഒ​ന്നാം​സ്ഥാ​നം
Sunday, November 17, 2019 10:53 PM IST
മു​ഹ​മ്മ: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ ഭാ​ഗ​മാ​യി തൃ​ശൂ​രി​ൽ ന​ട​ന്ന സം​സ്ഥാ​ന ക​രാ​ട്ടെ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മു​ഹ​മ്മ പു​ത്ത​ന​ന്പ​ലം സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​നി​ക്ക് ഒ​ന്നാം​സ്ഥാ​നം. ചേ​ർ​ത്ത​ല സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ സൂ​ര്യാ​മോ​ളാ​ണ് നാ​ടി​ന് അ​ഭി​മാ​ന​മാ​യ​ത്. സം​സ്ഥാ​ന - ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് മി​ന്നു​ന്ന പ്ര​ക​ട​നം സൂ​ര്യാ മോ​ൾ കാ​ഴ്ച​വ​ച്ചി​ട്ടു​ണ്ട്.
പു​ത്ത​ന​ന്പ​ല​ത്ത് സി.​പി. രാ​ജേ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​രാ​ട്ടെ സ്കൂ​ളി​ലാ​ണ് പ​രി​ശീ​ല​നം നേ​ടി​യ​ത്. സ്കൂ​ൾ മ​ത്സ​ര​ങ്ങ​ൾ കൂ​ടാ​തെ ക​രാ​ട്ടെ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ മെ​ഡ​ൽ നേ​ടി​യി​ട്ടു​ണ്ട്. സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ലെ അ​ധ്യാ​പി​ക എ​ൽ​സി​യു​ടെ അ​ക​മ​ഴി​ഞ്ഞ പ്രോ​ത്സാ​ഹ​ന​വും കാ​യി​ക​രം​ഗ​ത്തെ മി​ക​വി​നു തു​ണ​യാ​ണ്.