വി​ത്തു​ക​ൾ ല​ഭി​ക്കാ​ത്ത​തി​ൽ ക​ർ​ഷ​ക​ർ​ക്ക് ഉ​ത്ക​ണ്ഠ
Sunday, November 17, 2019 10:53 PM IST
മ​ങ്കൊ​ന്പ്: സ​മ​യ​ബ​ന്ധി​ത​മാ​യി കൃ​ഷി ആ​രം​ഭി​ക്കു​ന്ന​തി​ന് ഏ​റ്റ​വും അ​ടി​യ​ന്ത​ര​മാ​യി വേ​ണ്ട​ത് വി​ത്തി​ന്‍റെ ല​ഭ്യ​ത​യാ​ണ​ന്നി​രി​ക്കെ കൃ​ഷി സീ​സ​ണ്‍ ആ​രം​ഭി​ച്ചി​ട്ടും കൃ​ത്യ​മാ​യി വി​ത്തു​ക​ൾ ല​ഭി​ക്കാ​ത്ത​തി​ൽ ക​ർ​ഷ​ക​ർ​ക്ക് ഉ​ത്ക​ണ്ഠ.
രാ​മ​ങ്ക​രി​യി​ൽ ഇ​ന്ന​ലെ ചേ​ർ​ന്ന പാ​ട​ശേ​ഖ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ, ക​ർ​ഷ​ക നേ​താ​ക്ക​ൾ എ​ന്നി​വ​രു​ടെ യോ​ഗ​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ ത​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​ങ്കു​വ​ച്ച​ത്. കേ​ര​ള സീ​ഡ് കോ​ർ​പ​റേ​ഷ​ന​ട​ക്കം ഏ​ത് ഏ​ജ​ൻ​സി​യു​ടെ വി​ത്തും ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ യോ​ഗം സ്വാ​ഗ​തം ചെ​യ്തു. എ​ന്നാ​ൽ ന​വം​ബ​ർ 20നു​ള്ളി​ൽ മു​ഴു​വ​ൻ ക​ർ​ഷ​ക​ർ​ക്കും വി​ത്ത് ല​ഭ്യ​മാ​കാ​ത്ത പ​ക്ഷം പു​ഞ്ച​കൃ​ഷി പ്ര​തി​സ​ന്ധി​യി​ലാ​കും.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കൃ​ഷി​സീ​സ​ണ്‍ ആ​രം​ഭി​ക്കു​ന്ന​തു മു​ത​ൽ കൊ​യ്ത്ത്, നെ​ല്ലു​സം​ഭ​ര​ണം എ​ന്നീ പ്ര​വ​ർ​ത്ത​ന​ങ്ങ​ള​ട​ക്കം ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി കൃ​ഷി​ഭ​വ​ൻ ത​ല​ത്തി​ൽ ക​ർ​ഷ​ക​കൂ്ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. സം​യു​ക്ത ക​ർ​ഷ​ക ഏ​കോ​പ​ന സ​മി​തി​ക​ണ്‍​വീ​ന​ർ കെ.​സി. ജോ​സ​ഫ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.