തി​രു​നാ​ളി​ന് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Saturday, November 16, 2019 11:37 PM IST
ആ​ല​പ്പു​ഴ: മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ തു​ന്പോ​ളി സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ അ​മ​ലോ​ദ്ഭ​വ മാ​താ​വി​ന്‍റെ ദ​ർ​ശ​ന തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. തീ​ർ​ഥാ​ട​ക​ർ​ക്കാ​യി താ​മ​സ​സൗ​ക​ര്യ​വും അ​ധി​ക ബ​സ് സ​ർ​വീ​സു​ക​ളും ക്ര​മീ​ക​രി​ച്ചു. പ്ര​ധാ​ന നേ​ർ​ച്ച​ക​ളാ​യ പ​ട്ടും​കി​രീ​ട​വും സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ൾ സ​ജ്ജീ​ക​രി​ക്കും. ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​നാ​യി പ്ര​ത്യേ​ക യൂ​ണി​റ്റു​ക​ളും പ്ര​വ​ർ​ത്തി​ക്കും. അ​ഞ്ഞൂ​റി​ൽ​പ​രം സ​ന്ന​ദ്ധ സേ​വ​ക​രാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ല്കു​ക.

തി​രു​നാ​ളി​നു മു​ന്നോ​ടി​യാ​യു​ള്ള സ​ന്ദേ​ശ വി​ളം​ബ​ര റാ​ലി 27 ന് ​വൈ​കു​ന്നേ​രം നാ​ലി​നു കൊ​മ്മാ​ടി തി​രു​ക്കു​ടും​ബ ദേ​വാ​ല​യാ​ത്തി​ൽ കൃ​പാ​സ​നം ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബൈ​ബി​ളി​നെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളും കേ​ര​ള​ത്ത​നി​മ​യോ​ടെ​യു​ള്ള വേ​ഷ​വി​ധാ​ന​ങ്ങ​ളോ​ടെ വ​നി​ത​ക​ളും കു​ട്ടി​ക​ളും പ്രാ​ർ​ഥ​നാ​മ​ന്ത്ര​മു​രു​വി​ട്ടും റാ​ലി​യി​ൽ അ​ണി​ചേ​രും. മാ​താ​വി​ന്‍റെ അ​ദ്ഭു​ത സ്വ​രൂ​പ​വും വ​ഹി​ച്ചാ​യി​രി​ക്കും റാ​ലി. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യു​മു​ണ്ടാ​കു​മെ​ന്ന് വി​കാ​രി ഫാ. ​സി​ജു പി. ​ജോ​ബ്, സ​ഹ​വി​കാ​രി ഫാ. ​ജോ​സ​ഫ് മ​ര​ക്കാ​ശേ​രി, എ.​എ​ക്സ്. ബേ​ബി അ​രേ​ശേ​രി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.