എ​ല്ലാ താ​ലൂ​ക്കി​ലും ല​ഹ​രിമോ​ച​ന കേ​ന്ദ്രം തു​ട​ങ്ങു​മെ​ന്നു ജി​ല്ലാപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
Friday, November 15, 2019 10:43 PM IST
ആ​ല​പ്പു​ഴ: എ​ല്ലാ താ​ലൂ​ക്കി​ലും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യോ​ടു ചേ​ർ​ന്ന് ല​ഹ​രി​മോ​ച​ന കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന കാ​ര്യം സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ല​ഹ​രി വ​ർ​ജ​ന പ​ദ്ധ​തി​യാ​യ വി​മു​ക്തി​യു​ടെ ഭാ​ഗ​മാ​യി 90 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​തി​നാ​വ​ശ്യ​മാ​യ സ്ഥ​ല​സൗ​ക​ര്യ​മാ​ണ് പ്ര​തി​ബ​ന്ധ​മാ​യി നി​ൽ​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യോ​ടു ചേ​ർ​ന്ന് സ്ഥ​ലം ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും അ​വി​ടെ പ്രാ​രം​ഭ​മാ​യ ചെ​ല​വു​ക​ൾ വ​ഹി​ക്കാ​ൻ എ​ക്സൈ​സ് വ​കു​പ്പ് ത​യാ​റാ​ണെ​ന്നും എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഷാ​ജി എ​സ്. രാ​ജ​ൻ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലേ​ക്കു​ള്ള ല​ഹ​രി​യു​ടെ ഒ​ഴു​ക്കി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന​ക​ൾ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.
നാ​ള​ത്തെ കേ​ര​ളം ല​ഹ​രി​മു​ക്ത ന​വ​കേ​ര​ളം എ​ന്ന പേ​രി​ൽ 90 ദി​ന തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ, ദീ​പം തെ​ളി​ക്ക​ൽ, ക​ലാ​ജാ​ഥ​ക​ൾ, ല​ഹ​രിവി​രു​ദ്ധ ക​മ്മി​റ്റി രൂ​പീ​ക​ര​ണം, ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ, കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ, പ്ര​ച​ര​ണ​യാ​ത്ര, ഫി​ലിം പ്ര​ദ​ർ​ശ​നം എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. പ​രി​പാ​ടി​യു​ടെ ജി​ല്ല​യി​ലെ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ല​പ്പു​ഴ ബീ​ച്ചി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ല​യി​ലെ എം​എ​ൽ​എ​മാ​ർ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. അ​സി. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ജോ​സ് മാ​ത്യു, വി​മു​ക്തി ജി​ല്ലാ മാ​നേ​ജ​ർ കെ.​കെ. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.