ലി​റ്റി​ൽ കൈ​റ്റ്സ് ക്യാ​ന്പു​ക​ൾ 22 മു​ത​ൽ
Friday, November 15, 2019 10:42 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഈ ​വ​ർ​ഷ​ത്തെ ലി​റ്റി​ൽ കൈ​റ്റ്സ് ഉ​പ​ജി​ല്ലാ ക്യാ​ന്പു​ക​ൾ 22 മു​ത​ൽ തു​ട​ങ്ങും. ച​ന്ദ്ര​യാ​ൻ വി​ക്ഷേ​പ​ണ​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട ഗെ​യി​മു​ക​ൾ ത​യാ​റാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്യാ​ന്പി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.
പൂ​ർ​ണ​മാ​യും സ്വ​ത​ന്ത്ര സോ​ഫ്റ്റ്വെ​യ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ക്യാ​ന്പി​ലെ പ​രി​ശീ​ല​ന​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ 157 സ്കൂ​ളു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ലി​റ്റി​ൽ കൈ​റ്റ്സ് യൂ​ണി​റ്റു​ക​ളി​ലാ​യി 4325 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. യൂ​ണി​റ്റു​ക​ളി​ൽ ന​ട​ന്ന സ്കൂ​ൾ​ത​ല ക്യാ​ന്പി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത 1070 ല​ധി​കം കു​ട്ടി​ക​ൾ ഉ​പ​ജി​ല്ലാ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്നു.
ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ 11 ഉ​പ​ജി​ല്ല​ക​ളി​ലാ​ണ് ദ്വി​ദി​ന ക്യാ​ന്പു​ക​ൾ 22 മു​ത​ൽ തു​ട​ങ്ങു​ന്ന​ത്. ലി​റ്റി​ൽ കൈ​റ്റ്സ് ദ്വി​ദി​ന ക്യാ​ന്പു​ക​ൾ 22, 23, 30, ഡി​സം​ബ​ർ ഒ​ന്ന്, ഡി​സം​ബ​ർ ആ​റ്, ഏ​ഴ് തി​യ​തി​ക​ളി​ലും ജി​ല്ല​യി​ലെ വി​വി​ധ ഉ​പ​ജി​ല്ല​ക​ളി​ലെ സ്കൂ​ളു​ക​ളി​ലാ​യി ന​ട​ത്തു​ന്ന​താ​ണ്.
ആ​ൻ​ഡ്രോ​യ്ഡ് ആ​പ്പു​ക​ൾ ത​യാ​റാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഓ​പ്പ​ണ്‍​സോ​ഴ്സ് സോ​ഫ്റ്റ്‌​വെ​യ​റാ​യ ആ​പ്പ് ഇ​ൻ​വെ​ന്‍റ​ർ ഉ​പ​യോ​ഗി​ച്ചു​ള്ള മൊ​ബൈ​ൽ ഗെ​യിം, ടോ​ർ​ച്ച് ആ​പ്പ് എ​ന്നി​വ​യു​ടെ നി​ർ​മാ​ണം, ത്രീ​ഡി അ​നി​മേ​ഷ​ൻ സോ​ഫ്റ്റ്‌​വെ​യ​റാ​യ ബ്ലെ​ൻ​ഡ​ർ, റ്റു​ഡി അ​നി​മേ​ഷ​ൻ സോ​ഫ്റ്റ്വെ​യ​റാ​യ റ്റു​പി​ട്യൂ​ബ് ഡെ​സ്ക് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള അ​നി​മേ​ഷ​ൻ നി​ർ​മാ​ണം, സൈ​ബ​ർ​സു​ര​ക്ഷ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ അ​വ​ത​ര​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ദ്വി​ദി​ന പ​രി​ശീ​ല​ന ക്യാ​ന്പി​ലെ മ​റ്റ് പ്ര​ധാ​ന​പ്പെ​ട്ട പ​രി​ശീ​ല​ന മേ​ഖ​ല​ക​ൾ.
ഹൈ​ടെ​ക് സം​വി​ധാ​ന​ങ്ങ​ൾ ക്ലാ​സ്മു​റി​ക​ളി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നും പ​രി​പാ​ലി​ക്കാ​നും ലി​റ്റി​ൽ​കൈ​റ്റ്സ് അം​ഗ​ങ്ങ​ളെ സ​ജ്ജ​മാ​ക്കു​ന്ന സെ​ഷ​നു​ക​ളും ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ലി​റ്റി​ൽ കൈ​റ്റ്സ് റ​വ​ന്യൂ​ജി​ല്ലാ ക്യാ​ന്പി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പും ഉ​പ​ജി​ല്ലാ​ക്യാ​ന്പി​ൽ ന​ട​ക്കും.