ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
Friday, November 15, 2019 10:32 PM IST
മ​ങ്കൊ​ന്പ്: പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ചെ​ന്നു കാ​ട്ടി പു​ളി​ങ്കു​ന്ന് പോ​ലീ​സി​നു ല​ഭി​ച്ച പ​രാ​തി​യി​ൻ​മേ​ൽ അ​റ​സ്റ്റി​ലാ​യ കൈ​ന​ക​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ ജാ​മ്യാ​പേ​ക്ഷ രാ​മ​ങ്ക​രി കോ​ട​തി ത​ള്ളി. കൈ​ന​ക​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ബി.​കെ. വി​നോ​ദി​നാ​ണ് ജാ​മ്യം നി​ഷേ​ധി​ക്ക​പ്പെ​ട്ട​ത്. അ​റ​സ്റ്റി​ലാ​യ​തോ​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യും ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ത്തെ ക​ഴി​ഞ്ഞ​ദി​വ​സം ഡി​സ്ചാ​ർ​ജ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ആ​ല​പ്പു​ഴ സ​ബ്ജ​യി​ലേ​ക്കു മാ​റ്റി. ക​ഴി​ഞ്ഞ ഏ​ഴി​നാ​ണ് വി​നോ​ദി​നെ​യും സു​ഹൃ​ത്തി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നാം​വാ​ർ​ഡി​ലു​ള്ള പാ​ലു​കാ​ര​ൻ തോ​ടി​നു കു​റു​കെ​യു​ള്ള ചാ​ക്കോ​ക​ളം പാ​ലം അ​നു​മ​തി​യി​ല്ലാ​തെ പൊ​ളി​ച്ചു നീ​ക്കി​യെ​ന്ന​താ​ണ് ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള കേ​സ്. ചാ​ക്കോ​ക​ളം, സൊ​സൈ​റ്റി പാ​ല​ങ്ങ​ൾ വ​ള​രെ താ​ഴ്ന്നു​കി​ട​ക്കു​ന്ന​തി​നാ​ൽ ജ​ല​നി​ര​പ്പു​യ​രു​ന്പോ​ൾ തോ​ട്ടി​ൽ കൂ​ടി ഗ​താ​ഗ​തം അ​സാ​ധ്യ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ മ​ഹാ​പ്ര​ള​യ​കാ​ല​ത്ത് ഇ​തി​ന്‍റെ ദു​രി​തം നാ​ട്ടു​കാ​ർ ഏ​റെ അ​നു​ഭ​വി​ച്ച​താ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പാ​ലം പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന് താ​ൻ ദു​ര​ന്ത​നി​വാ​ര​ണ ക​മ്മി​റ്റി​യി​ൽ പ​ല​ത​വ​ണ ഉ​ന്ന​യി​ച്ചി​രു​ന്ന​താ​യി വി​നോ​ദ് പ​റ​യു​ന്നു. എ​ന്നാ​ൽ ന​ട​പ​ടി​ക​ളൊ​ന്നു​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ നാ​ട്ടു​കാ​ർ പ​ഴ​യ പാ​ലം പൊ​ളി​ച്ചു​നീ​ക്കു​ക​യും. പു​തി​യ​തു നി​ർ​മി​ക്കു​ക​യും ചെ​യ്തു. ഇ​തേ​ തു​ട​ർ​ന്ന് സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ചു​വെ​ന്നു കാ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി വി​നോ​ദ​ട​ക്കം നാ​ലു​പേ​ർ​ക്കെ​തി​രേ പു​ളി​ങ്കു​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.
പരാതി​യെ​ത്തു​ട​ർ​ന്ന് വി​നോ​ദി​നെ​യും സു​ഹൃ​ത്തി​നെ​യും ജാ​മ്യ​മി​ല്ലാ വ​കു​പ്പു പ്ര​കാ​രം ക​ഴി​ഞ്ഞ ഏ​ഴി​നു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ദേ​ഹാ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വി​നോ​ദി​നെ ജു​ഡീ​ഷൽ ക​സ്റ്റ​ഡി​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും, ഇ​യാ​ൾ​ക്കൊ​പ്പം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ര​തീ​ഷി​നെ കോ​ട​തി റി​മാ​ൻ​ഡു ചെ​യ്യു​ക​യു​മാ​യി​രു​ന്നു. കേ​സി​ലെ കു​റ്റാ​രോ​പി​ത​രാ​യ മ​റ്റു ര​ണ്ടു​പേ​ർ ഒ​ളി​വി​ലാ​ണ്. ചി​കി​ത്സ​യി​ലാ​യി​രു​ന്ന​തി​നാ​ൽ വി​നോ​ദി​ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. അ​തേ​സ​മ​യം ചോ​ദ്യം​ചെ​യ്യ​ലി​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി ഇ​വ​രെ വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ജാ​മ്യ ഹ​ർ​ജി ഇ​ന്നു പ​രി​ഗ​ണി​ക്കും.