നി​വേ​ദ​നം ന​ല്കി
Friday, November 15, 2019 10:32 PM IST
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ട്ടി​ൽ നെ​ൽ​വി​ത്ത് ല​ഭി​ക്കാ​തെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തി​നാ​ൽ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ട​പെ​ട്ട് നാ​ഷ​ണ​ൽ സീ​ഡ് കോ​ർ​പ​റേ​ഷ​ന്‍റെ വ​ട​ക്കേ ഇ​ന്ത്യ​യി​ലു​ള്ള ഗോ​ഡൗ​ണു​ക​ളി​ൽ നി​ന്നാ​ണെ​ങ്കി​ൽ കൂ​ടി അ​ധി​ക​ച്ചെ​ല​വ് പ​രി​ഗ​ണി​ക്കാ​തെ വി​ത്ത് എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ കെ. ​ഗോ​പ​കു​മാ​ർ, പി. ​ഉ​ദ​യ​കു​മാ​ർ എ​ന്നി​വ​ർ ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി. ആ​വ​ശ്യ​മാ​യ അ​ള​വി​ൽ വി​ത്ത് ല​ഭി​ക്കാ​ൻ കാ​ല​താ​മ​സം ഉ​ണ്ടാ​കു​മെ​ന്ന​തി​നാ​ലാ​ണ് വ​ട​ക്കേ ഇ​ന്ത്യ​യി​ൽ നി​ന്നെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്ന​ത്. വൃ​ശ്ചി​കം പ​ത്തി​ന​കം കു​ട്ട​നാ​ട്ടി​ലെ 60 ശ​ത​മാ​നം ക​ർ​ഷ​ക​രും വി​ത​പൂ​ർ​ത്തി​യാ​ക്കാ​റു​ള്ള​താ​ണ്. വി​ത വൈ​കു​ന്തോ​റും ഒ​രേ സ​മ​യ​ത്ത് പാ​ക​മാ​കു​ന്ന​തി​നാ​ൽ കൊ​യ്ത്തി​നേ​യും ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ മു​ന്ന​റി​യി​പ്പു ന​ൽ​കി.