വെ​ൺ​മ​ണി ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം : പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത് മ​തി​യാ​യ തെ​ളി​വു​ക​ളോ​ടെ​യെ​ന്ന് ഡി​ഐ​ജി
Friday, November 15, 2019 10:32 PM IST
ആ​ല​പ്പു​ഴ : വെ​ൺ​മ​ണി ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത് മ​തി​യാ​യ തെ​ളി​വു​ക​ളോ​ടെ​യെ​ന്ന് എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​ർ. പാ​സ് പോ​ർ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ളും 45 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 17,000 രൂ​പ​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ പ്ര​തി​ക​ളെ രാ​ജ്യം വി​ടും​മു​ന്പ് പി​ടി​കൂ​ടാ​ൻ സാ​ധി​ച്ച​ത് പോ​ലീ​സി​ന്‍റെ​യും റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​ഫ​ല​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

എ​ത്ര​മാ​ത്രം സ്വ​ത്തു​വ​ക​ക​ൾ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന ക​ണ​ക്ക് മ​ക്ക​ളു​ടെ മൊ​ഴി​ക​ളി​ൽ നി​ന്നു ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്. ഒ​പ്പം ജോ​ലി​ചെ​യ്തി​രു​ന്നു കൂ​ട്ടാ​ളി​യു​ടെ കൈ​യി​ൽ​നി​ന്നു ല​ഭി​ച്ച ഫോ​ട്ടോ​യാ​ണ് പ്ര​തി​ക​ളി​ലേ​ക്കെ​ത്തി​ച്ച​ത്.

കൊ​ല​പാ​ത​കം ന​ട​ന്ന ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ വീ​ട്ടി​ൽ ര‍​ണ്ടു​ദി​വ​സ​മാ​യി ജോ​ലി ചെയ്തിരു​ന്ന പ്ര​തി​ക​ൾ​ക്കു താ​മ​സി​ക്കാ​ൻ വീ​ടി​നു​പി​ന്നി​ൽ സൗ​ക​ര്യ​മൊ​രു​ക്കി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യോ ഇതര രാ​ജ്യ തൊ​ഴി​ലാ​ളി​ക​ളെ​യോ ജോ​ലി​ക്കു നി​ർ​ത്തു​ന്പോ​ൾ ബ​ന്ധ​പ്പെ​ട്ട​വ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ഡി​ഐ​ജി പ​റ​ഞ്ഞു. പ്ര​തി​ക​ളായ ലബിലു, ജൂവ​ൽ എ​ന്നി​വ​ർ മു​ന്പേ​തെ​ങ്കി​ലും കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ കൃ​ത്യ​ത്തി​നു പി​ന്നി​ൽ മ​റ്റാ​രെ​ങ്കി​ലു​മു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ തു​ട​ര​ന്വേ​ഷ​ണ​ത്തി​ലൂ​ടെ മാ​ത്ര​മേ വ്യ​ക്ത​മാ​കൂ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം. ടോ​മി, മ​റ്റു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.