ജി​ല്ലാ​ത​ല പ്ര​മേ​ഹ​ദി​ന ആ​ച​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി
Thursday, November 14, 2019 10:50 PM IST
ആ​ല​പ്പു​ഴ: ലോ​ക പ്ര​മേ​ഹ​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് മു​ത​ൽ ഡി​എം​ഒ ഓ​ഫീ​സ് വ​രെ കൂ​ട്ട​ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു. എ.​എം. ആ​രി​ഫ് എം​പി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ജി​ല്ല പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ടി. മാ​ത്യൂ, ഡി​എം​ഒ ഡോ. ​എ​ൽ. അ​നി​താ​കു​മാ​രി, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​അ​നു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ആ​ശാ വ​ർ​ക്ക​ർ​മാ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ജി​ല്ലാ​ത​ല പ്രോ​ഗ്രാം ഉ​ദ്യോ​ഗ​സ്ഥ​ർ, ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ, മ​ഹി​ളാ ആ​രോ​ഗ്യ​സ​മി​തി അം​ഗ​ങ്ങ​ൾ, ഡി​വി​സി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ക​ള​ക്ട​റേ​റ്റ് അ​ങ്ക​ണ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി ന​ട​ത്തി​യ പ്ര​മേ​ഹ രോ​ഗ നി​ർ​ണ​യ ക്യാ​ന്പ് എ​ഡി​എം വി. ​ഹ​രി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാം​ഗം എ.​എം. നൗ​ഫ​ൽ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്നു ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ്ര​ൻ​സ് ഹാ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി ന​ട​ത്തി​യ സെ​മി​നാ​റി​ൽ ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​കെ.​കെ. ദീ​പ്തി ക്ലാ​സ് ന​യി​ച്ചു.