വെ​ണ്മ​ണി ഇ​ര​ട്ട​ക്കൊ​ല: പ്ര​തി​ക​ളി​ലേ​ക്കെ​ത്തി​ച്ച​ത് മൊ​ബൈ​ൽ​ഫോ​ണ്‍
Wednesday, November 13, 2019 10:26 PM IST
ചെ​ങ്ങ​ന്നൂ​ർ: വെ​ണ്മ​ണി ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ക​ളാ​യ ല​ബ​ലു​വി​നെയും ജൂ​വ​ലി​നെയും കുടുക്കിയ​ത് മൊ​ബൈ​ൽ ഫോ​ണും ഇ​വ​രു​ടെ സെ​ൽ​ഫി​യും റെയി​ൽ​വേസ്റ്റേ​ഷ​നു​ക​ളി​ലെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളും. വെ​ണ്മ​ണി കോ​ടു​കു​ള​ഞ്ഞി​ക​രോ​ട് ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ എ.​പി. ചെ​റി​യാ​നെ (കു​ഞ്ഞു​മോ​ൻ 75) യും ​ഭാ​ര്യ ലി​ല്ലി ചെ​റി​യാ​നെ (70)യും ​കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക​ളെ ഇ​ത്ര​വേ​ഗം കു​ടു​ക്കാ​ൻ സ​ഹാ​യി​ച്ച​ത് ഇ​വ​ർ ഉ​പ​യോ​ഗി​ച്ച മൊ​ബൈ​ൽഫോ​ണും വെ​ണ്മ​ണി​യി​ൽ ഇ​വ​ർ​ക്കൊ​പ്പം താ​മ​സി​ച്ച ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ഫോ​ണി​ൽ കി​ട​ന്ന ഇ​വ​രു​ടെ സെ​ൽ​ഫി​യും ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേസ്റ്റേ​ഷനി​ലെ സി​സി ടി​വി​ കാ​മ​റ ദൃ​ശ്യ​ങ്ങ​ളു​മാ​ണ്.

സം​ഭ​വ​ദി​വ​സം പ്ര​തി​ക​ൾ കൊ​ല ​ന​ട​ന്ന വെ​ണ്‍​മ​ണി ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ വീ​ട്ടി​ൽനി​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ൽ ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേസ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യും തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 5.26നു​ള്ള തി​രു​വ​ന​ന്ത​പു​രം-ചെ​ന്നൈ മെ​യി​ലി​ൽ ക​യ​റു​ക​യും ചെ​യ്ത ഇ​വ​ർ വെ​ണ്മ​ണി​യി​ൽ ഇ​വ​ർ​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ചി​രു​ന്നു. ഇ​തേസ​മ​യംത​ന്നെ കൊ​ല്ലപ്പെട്ട ചെ​റി​യാ​ന്‍റെ ഫോ​ണും ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലൈ 7.56ന് ​ചെ​ന്നൈ​യി​ൽ എ​ത്തു​ക​യും കൊ​ൽ​ക്ക​ത്ത (ഹൗ​റ)​യി​ലേ​ക്കു​ള്ള കോ​റ​മ​ണ്ഡ​ൽ എ​ക്സ്പ്ര​സി​ൽ രാ​വി​ലെ 8.46ന് ​ചെ​ന്നൈ​യി​ൽനി​ന്നു ക​യ​റു​ക​യും ചെ​യ്തു.

ചെ​റി​യാ​ന്‍റെ ഫോ​ണി​ന്‍റെ ഐ​എം​ഇ​ഐ ന​ന്പ​റും പ്ര​തി​ക​ളി​ലൊ​രാ​ളു​ടെ ഫോ​ണ്‍ വി​ളി​ക​ൾ പി​ന്തു​ട​ർ​ന്ന​തും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ചെ​ങ്ങ​ന്നൂ​രി​ൽ നി​ന്നും ചെ​ന്നൈ​യി​ൽ നി​ന്നും പോ​ലീ​സി​ന് ല​ഭ്യ​മാ​യ​തു​മാ​ണ് പ്ര​തി​ക​ളെ കു​ടു​ക്കാ​ൻ സ​ഹാ​യി​ച്ച​ത്. അ​തേ സ​മ​യം നാ​ട്ടി​ലു​ള്ള കൂ​ട്ടാ​ളി​ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​തി​ലൂ​ടെ​യാ​ണ് ഇ​വ​ർ ചെ​ന്നൈ​​യ്ക്ക് പു​റ​പ്പെ​ട്ട​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. ചോ​ദ്യംചെ​യ്യ​ലി​ൽ ല​ബ​ലു​വും ജൂ​വ​ലും ഒ​ന്നി​ച്ചെ​ടു​ത്ത സെ​ൽ​ഫി​യും ഇ​വ​ർ പോ​ലീ​സി​നു കൈ​മാ​റി​യി​രു​ന്നു. ഇ​ത് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സി​റ​ക്കി​യ​തും ഇ​ത്ര​വേ​ഗം പ്ര​തി​ക​ൾ വി​ശാ​ഖ​പ​ട്ട​ണ​ത്തു വ​ച്ച് ആ​ർ​പി​എ​ഫി​ന്‍റെ പി​ടി​യി​ലാ​കാ​ൻ കാ​ര​ണ​മാ​യി. ഇ​വ​ർ കൊ​ൽ​ക്ക​ത്ത​യി​ൽനി​ന്നു ജ​ല​മാ​ർ​ഗം ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് ര​ക്ഷ​പ്പെ​ടാ​നു​ള്ള പ​ദ്ധ​തി​യും ഇ​ട്ടി​രു​ന്ന​താ​യും വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.