പാ​ലം ക​ട​ന്നാ​ൽ...​ പോ​കാ​ൻ റോ​ഡെ​വി​ടെ..?
Wednesday, November 13, 2019 10:26 PM IST
മ​ങ്കൊ​ന്പ് : മ​ങ്കൊ​ന്പ് സി​വി​ൽ സ്റ്റേ​ഷ​ൻ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി നി​ൽ​ക്കു​ന്പോ​ൾ പാ​ല​മി​റ​ങ്ങി​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ എ​തു​വ​ഴി ക​ട​ന്നു​പോ​കു​മെ​ന്ന കാ​ര്യം നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു. പാ​ല​ത്തി​ന്‍റെ വ​ട​ക്കേ​ക്ക​ര​യി​ലു​ള്ള മ​ങ്കൊ​ന്പ് പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ റോ​ഡി​ല്ലാ​ത്ത​താ​ണ് നാ​ട്ടു​കാ​രെ കു​ഴ​ക്കു​ന്ന​ത്. നി​ല​വി​ൽ ഏ​റെ ഗ​താ​ഗ​ത പ്രാ​ധാ​ന്യ​മി​ല്ലാ​ത്ത റോ​ഡി​ന്‍റെ അ​വ​സ്ഥ തി​ക​ച്ചും ശോ​ച​നീ​യ​മാ​ണ്.

വീ​തി​കു​റ​ഞ്ഞ റോ​ഡി​ൽ വേ​ന​ൽ​ക്കാ​ല​ത്തു​പോ​ലും വെ​ള്ളം ക​യ​റു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. സി​വി​ൽ സ്റ്റേ​ഷ​ൻ പാ​ലം അ​വ​സാ​നി​ക്കു​ന്ന പ്ര​ദേ​ശം മു​ത​ൽ പൊ​ട്ടു​മു​പ്പ​ത് പാ​ലം വ​രെ​യു​ള്ള ഒ​ന്ന​ര​കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന പ്ര​ദേ​ശ​ത്താ​ണ് ഏ​റ്റ​വു​മ​ധി​കം താ​ഴ്ന്ന​തും വീ​തി​കു​റ​ഞ്ഞ​തു​മാ​യ റോ​ഡു​ള്ള​ത്.

പാ​ട​ശേ​ഖ​ര​ത്തി​നു ന​ടു​വി​ലൂ​ടെ​യു​ള്ള റോ​ഡ് കൃ​ഷി​യി​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ലും വെ​ള്ള​ത്തി​ലാ​കും. പാ​ലം പ​ണി​ക​ൾ ആ​രം​ഭി​ക്കും മു​ന്പ് ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നും റോ​ഡു​മു​ക്കു​വ​രെ ബ​സ് സ​ർ​വീ​സു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ നി​ല​വി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ൾ മാ​ത്ര​മാ​ണ് നാ​ട്ടു​കാ​ർ​ക്ക് ആ​ശ്ര​യം. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ യാ​ത്രാ​ക്ലേ​ശം അ​തി​രൂ​ക്ഷ​മാ​ണ്.

കു​ട്ട​നാ​ട്ടി​ൽ നേ​രി​യ തോ​തി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്നാ​ൽ പോ​ലും പ്ര​ദേ​ശം തീ​ർ​ത്തും ഒ​റ്റ​പ്പെ​ടും. റോ​ഡി​ൽ മു​ട്ടോ​ളം വെ​ള്ളം ക​യ​റു​മെ​ന്ന​തി​നാ​ൽ ഓ​ട്ടോ​റി​ക്ഷ​ക്കാ​ർ പോ​ലും ഇ​വി​ടേ​ക്കു വ​രാ​ൻ മ​ടി​ക്കു​ന്നു. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ രോ​ഗി​ക​ളെ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ക്കു​ന്ന​താ​ണ് ഏ​റ്റ​വും ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യം.

മ​ങ്കൊ​ന്പ് മു​ത്തി​റ്റു​വാ​ക്ക ക്ഷേ​ത്ര​ത്തി​ലേ​ക്കെ​ത്തു​ന്ന വി​ശ്വാ​സി​ക​ൾ​ക്ക് വെ​ള്ള​ക്കെ​ട്ട് മി​ക്ക​വാ​റും ത​ട​സ​മാ​കു​ന്നു​ണ്ട്. പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തോ​ടെ ഇ​തു​വ​ഴി​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലും വ​ലി​യ വ​ർ​ധ​ന​വു​ണ്ടാ​കും.

പാ​ലം ഗ​താ​ഗ​ത​യോ​ഗ്യ​മാ​യാ​ൽ ഈ​റോ​ഡ് എ​സി റോ​ഡി​ൽ നി​ന്നും കാ​വാ​ലം, വെ​ളി​യ​നാ​ട്, കൈ​ന​ടി, കോ​ട്ട​യം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള എ​ളു​പ്പ​വ​ഴി കൂ​ടി​യാ​ണ്. ആ​ല​പ്പു​ഴ​യി​ൽനി​ന്നു കാ​യ​ൽ​പു​റം, മ​ങ്കൊ​ന്പ് ക്ഷേ​ത്രം, കാ​വാ​ലം, എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ​ക്കും സാ​ധ്യ​ത ഏ​റെ​യാ​ണ്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രേ​സ​മ​യം ര​ണ്ടു വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ ഇ​തു​വ​ഴി സാ​ധ്യ​മ​ല്ല.

വീ​തി​കു​റ​ഞ്ഞ റോ​ഡി​ൽ സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ട​ത്തെ വെ​ള്ള​ക്കെ​ട്ടി​ലേ​ക്കു മ​റി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്.

പാ​ലം പ​ണി​ക​ൾ പൂ​ർ​ത്തി​യാ​കും മു​ന്പു റോ​ഡ് വീ​തി​കൂ​ട്ടി ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. എ​ന്നാ​ൽ ഇ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ഒ​ന്നും ത​ന്നെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഇ​നി​യും ആ​രം​ഭി​ച്ചി​ട്ടി​ല്ല. ഏ​റെ വൈ​കാ​തെ റോ​ഡ് വി​ക​സ​ന​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.