വെ​ണ്മ​ണി​യി​ൽ ന​ട​ന്ന​തു നാ​ടി​നെ ന​ടു​ക്കി​യ കൊ​ല​പാ​ത​കം
Tuesday, November 12, 2019 10:22 PM IST
ചെ​ങ്ങ​ന്നൂ​ർ: നാ​ടി​നെ ന​ടു​ക്കി​യ ഇ​ര​ട്ട​കൊ​ല​പാ​ത​ക വാ​ർ​ത്ത അ​റി​ഞ്ഞാ​ണ് വെ​ണ്മ​ണി ഗ്രാ​മം ഇ​ന്ന​ലെ ഉ​ണ​ർ​ന്ന​ത്. സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന വെ​ണ്‍​മ​ണി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ കോ​ടു​കു​ള​ഞ്ഞി​ക​രോ​ട് ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ എ.​പി. ചെ​റി​യാ​ൻ (കു​ഞ്ഞു​മോ​ൻ - 75), ഭാ​ര്യ ലി​ല്ലി ചെ​റി​യാ​ൻ (70) എ​ന്നി​വ​ർ കൊ​ല്ല​പ്പെ​ട്ട വാ​ർ​ത്ത​യാ​ണ് നാ​ടി​നെ​യും നാ​ട്ടാ​രേ​യും ക​ണ്ണീ​രി​ലാ​ഴ്ത്തി​യ​ത്. സം​ഭ​വ​മ​റി​ഞ്ഞ് നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ത്തു​നി​ന്നും ജ​ന​ങ്ങ​ൾ ഒ​ഴു​കി എ​ത്തു​ക​യാ​യി​രു​ന്നു.
വെ​ണ്മ​ണി​യെ ന​ടു​ക്കി​യ ഇ​ര​ട്ട കൊ​ല​പാ​ത​കം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 2.30നും ​നാ​ലി​നും ഇ​ട​യ്ക്കു​ള്ള സ​മ​യ​ത്താ​ണെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ഈ ​സ​മ​യം ക​ന​ത്ത മ​ഴ​യും ശ​ക്ത​മാ​യ കാ​റ്റു​മു​ണ്ടാ​യി​രു​ന്നു. ഈ ​അ​വ​സ​രം മു​ത​ലാ​ക്കി​യാ​ണ് പ്ര​തി​ക​ൾ കൃ​ത്യം നി​ർ​വ​ഹി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. ഇ​ന്ന​ലെ ചെ​റി​യാ​നും സു​ഹൃ​ത്തു​ക്ക​ളാ​യ 15പേ​രും അ​ട​ങ്ങു​ന്ന സം​ഘം ആ​ല​പ്പു​ഴ​യി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോ​കാ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു.
ഇ​തു​സം​ബ​ന്ധി​ച്ച് വി​വ​ര​മ​റി​യാ​നാ​യി സു​ഹൃ​ത്തും സ​ഹ​യാ​ത്രി​ക​നു​മാ​യ ജേ​ക്ക​ബ് ചാ​ക്കോ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ബെ​ൽ അ​ടി​ച്ച​ത​ല്ലാ​തെ പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ല്ല. വൈ​കു​ന്നേ​രം അ​ഞ്ചി​ന് എ​ന്ന​ത്തേ​യും പോ​ലെ വീ​ടി​ന്‍റെ സി​റ്റൗ​ട്ടി​ൽ പാ​ൽ​ക്കാ​ര​ൻ കു​പ്പി​യി​ൽ പാ​ൽ കൊ​ണ്ടു​വ​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തും ഇ​വ​ർ എ​ടു​ത്ത​താ​യി ക​ണ്ടി​ല്ല. ആ​യ​തി​നാ​ൽ 2.30നും ​വൈ​കു​ന്നേ​രം നാ​ലി​നും ഇ​ട​യ്ക്കാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.
ത​ലേ​ദി​വ​സ​ത്തെ മ​ഴ ശാ​സ്ത്രീ​യ തെ​ളി​വെ​ടു​പ്പു​ക​ളു​ടെ കാ​ര്യ​ത്തി​ലും ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കി. ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് ശ്രീ​കാ​ന്ത്, ഹ​രീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡോ​ഗ് സ്ക്വാ​ഡ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മൃ​ത​ദേ​ഹ​ത്തി​ന​ടു​ത്തു​നി​ന്നും ജ​ർ​മ​ൻ ഷെ​പേ​ഡ് ഇ​ന​ത്തി​ൽ പെ​ട്ട സ​ച്ചി​ൻ എ​ന്ന പോ​ലീ​സ് നാ​യ പാ​റ​ച്ച​ന്ത ഉ​ളി​യ​ന്ത​റ റോ​ഡി​ൽ മ​ല​യി​ൽ​പ്പ​ടി ഭാ​ഗ​ത്തേ​ക്ക് ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം ഓ​ടി വി​ജ​ന​മാ​യ സ്ഥ​ല​ത്ത് നി​ല​യു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.
വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രാ​യ ജി. ​അ​ജി​ത്ത്, ബ്യൂ​റോ ഇ​ൻ​സ്പെ​ക്ട​ർ കെ. ​അ​ജ​യ​ൻ, ശാ​ത്രീ​യ പ​രി​ശോ​ധ​ന വി​ദ​ഗ്ധ വി.​ചി​ത്ര, പോ​ലീ​സ് ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രാ​യ സി. ​രാ​മ​ച​ന്ദ്ര​ൻ, സി. ​ച​ന്ദ്ര​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. നി​ത്യ​വും വൈ​കു​ന്നേ​രം ന​ട​ക്കാ​ൻ ഇ​റ​ങ്ങാ​റു​ള്ള ചെ​റി​യാ​നെ സാ​ധാ​ര​ണ ഗ​തി​യി​ൽ ക​ണ്ടി​ല്ലെ​ങ്കി​ൽ നാ​ട്ടു​കാ​ർ തി​ര​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ തി​ങ്ക​ളാ​ഴ്ച​ത്തെ മ​ഴ​യാ​യി​രി​ക്കാം ചെ​റി​യാ​ൻ ന​ട​ക്കാ​നി​റ​ങ്ങാ​തി​രി​ക്കാ​നു​ള്ള കാ​ര​ണ​മെ​ന്നു വി​ചാ​രി​ച്ച് വൈ​കു​ന്നേ​രം സ​ഹ​ന​ട​പ്പു​കാ​രാ​രും ത​ന്നെ ഇ​ക്കാ​ര്യം തി​ര​ക്കി​യ​തു​മി​ല്ല.
സാ​മൂ​ഹി​ക - സാം​സ്കാ​രി​ക രം​ഗ​ത്തെ നി​റ സാ​ന്നി​ധ്യ​ങ്ങ​ളാ​യി​രു​ന്നു ചെ​റി​യാ​നും ലി​ല്ലി​യും. അ​ദ്ദേ​ഹം പ്ര​വാ​സി ജീ​വി​തം ന​യി​ച്ചു വ​ന്ന​പ്പോ​ഴും നാ​ടു​മാ​യു​ള്ള ബ​ന്ധം സു​ദൃ​ഢ​മാ​യി നി​ല​നി​ർ​ത്താ​ൻ ശ്ര​മി​ച്ചി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കോ​ടു​കു​ള​ഞ്ഞി സി​എ​സ്ഐ ക്രൈ​സ്റ്റ് ച​ർ​ച്ച് ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യി​രു​ന്ന ഇ​രു​വ​രും നി​ര​വ​ധി പ്രാ​ർ​ഥ​നാ ഗ്രൂ​പ്പു​ക​ളു​ടെ സം​ഘാ​ട​ക​രു​മാ​യി​രു​ന്നു. ലി​ല്ലി സ്ത്രീ ​ജ​ന സ​ഖ്യ​ത്തി​ലെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യു​മാ​യി​രു​ന്നു. ​ജ​ന​സ​മ്മ​തി​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ 2005-ൽ ​ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് മ​ത്സ​രി​പ്പി​ക്കാ​ൻ ഇ​ട​തു​പ​ക്ഷം സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നും കാ​ര​ണ​മാ​യ​ത്.
മ​​ധ്യ​​മേ​​ഖ​​ല ഡി​​ഐ​​ജി കാ​​ളി​​രാ​​ജ് മ​​ഹേ​​ശ്വ​​ർ, ആ​​ല​​പ്പു​​ഴ ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് കെ.​​എം. ടോ​​മി, എ​​എ​​സ്പി ബി. ​​കൃ​​ഷ്ണ​​കു​​മാ​​ർ എ​​ന്നി​​വ​​ർ സം​​ഭ​​വ​​സ്ഥ​​ലം സ​​ന്ദ​​ർ​​ശി​​ച്ചു. ഡി​​വൈ​​എ​​സ്പി അ​​നീ​​ഷ് വി. ​​കോ​​ര, സി​​ഐ എം. ​​സു​​ധി​​ലാ​​ൽ, വെ​​ണ്‍മ​​ണി എ​​സ്ഐ ബി.​​രാ​​ജീ​​വ് കു​​മാ​​ർ, നൂ​​റ​​നാ​​ട് എ​​സ്ഐ ബി​​ജു, കു​​റ​​ത്തി​​കാ​​ട് എ​​സ്ഐ ബി​​പി​​ൻ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പോ​​ലീ​​സ് സം​​ഘ​​ത്തി​​നാ​​ണ് അ​​ന്വേ​​ഷ​​ണ​​ച്ചു​​മ​​ത​​ല.