ആ​ർ​എ​സ്പി മാ​ർ​ച്ചി​നി​ടെ പ്ര​വ​ർ​ത്ത​ക​ർ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ത​ള്ളി​ക്ക​യ​റി
Tuesday, November 12, 2019 10:22 PM IST
ആ​ല​പ്പു​ഴ: ഭ​ര​ണ​ഭീ​ക​ര​ത​യ്ക്കെ​തി​രേ ആ​ർ​എ​സ്പി ന​ട​ത്തി​യ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചി​നി​ടെ പ്ര​വ​ർ​ത്ത​ക​ർ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ത​ള്ളി​ക്ക​യ​റി. ഈ ​സ​മ​യം ര​ണ്ടു​പോ​ലീ​സു​കാ​ർ മാ​ത്ര​മാ​ണ് ക​ള​ക്ട​റേ​റ്റി​ലു​ണ്ടാ​യി​രു​ന്ന​ത്. ക​ള​ക്ട​റേ​റ്റി​ന്‍റെ പ്ര​ധാ​ന​ഗേ​റ്റി​ലൂ​ടെ അ​ക​ത്തു​ക​ട​ന്ന പ്ര​വ​ർ​ത്ത​ക​ർ​ക്ക് ക​ള​ക്ട​റു​ടെ ചേം​ബ​റി​ന​ടു​ത്തേ​ക്ക് ക​യ​റാ​മാ​യി​രു​ന്നെ​ങ്കി​ലും ക​വാ​ട​ത്തി​ന​ടു​ത്തു ത​ന്നെ നി​ല​യു​റ​പ്പി​ച്ചു. ഇ​തി​നി​ടെ സ​മീ​പ​ത്ത് ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടു​പോ​ലീ​സു​കാ​രെ​ത്തി ക​വാ​ട​ത്തി​ലെ ഗ്രി​ല്ലു​ക​ൾ അ​ട​ച്ചു. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ മു​ൻ​വ​ശ​ത്തു​നി​ന്നും മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ധ​ർ​ണ ന​ട​ത്തു​ക​യും ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. അ​സീ​സ് ഉ​ദ്ഘാ​ട​ന പ്ര​സം​ഗം തു​ട​ങ്ങി​യ​പ്പോ​ൾ വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് സം​ഘം ഇ​തു ത​ട​യു​ക​യും അ​റ​സ്റ്റു​ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​ത് പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രു​മാ​യു​ള്ള ഉ​ന്തി​ലും ത​ള്ളി​ലും ക​ലാ​ശി​ച്ചു. ഇ​തി​ൽ​പെ​ട്ട് ജി​ല്ലാ സെ​ക്ര​ട്ട​റി സ​ണ്ണി​ക്കു​ട്ടി, ഓ​ഫീ​സ് സെ​ക്ര​ട്ട​റി അ​ബ്ദു​ൾ സ​ലാം എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ള​ക്ടേ​റേ​റ്റ് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്നു ആ​ർ​എ​സ്പി നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​താ​ണെ​ങ്കി​ലും ത​ട​യാ​ൻ പോ​ലീ​സു​ണ്ടാ​യി​രു​ന്നി​ല്ല. ക​ള​ക്ടേ​റേ​റ്റി​നു മു​ന്നി​ലെ ഗേ​റ്റി​നു സ​മീ​പം സാ​ധാ​ര​ണ ബാ​രി​ക്കേ​ഡ് വ​ച്ച് ത​ട​യാ​റാ​ണ് പ​തി​വ്. തു​റ​ന്നു​കി​ട​ന്ന ഗേ​റ്റി​ലൂ​ടെ പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി അ​ക​ത്തേ​ക്കു ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ത​റി​ഞ്ഞെ​ത്തി​യ ഒ​രു മ​ഫ്ടി പോ​ലീ​സു​കാ​ര​ൻ അ​ബ്ദു​ൾ സ​ലാ​മി​നെ ത​ട​യാ​ൻ നോ​ക്കി.

പോ​ലീ​സി​നെ വെ​ട്ടി​ച്ചു മു​ന്നോ​ട്ടു​നീ​ങ്ങി​യ സ​ലാ​മി​നെ വ​ലി​ച്ച് താ​ഴെ​യി​ട്ടു. സ​മ​രം സം​ബ​ന്ധി​ച്ച അ​റി​യി​പ്പു​ക​ൾ ഇ​ന്ന​ലെ പ​ത്ര​ങ്ങ​ളി​ലും സം​സ്ഥാ​ന ത​ല​ത്തി​ലു​മാ​യി ഉ​ണ്ടാ​യി​രു​ന്നു. എ​ന്നി​ട്ടും സം​ഭ​വ​സ്ഥ​ല​ത്ത് കാ​ര്യ​മാ​യ പോ​ലീ​സ് സം​വി​ധാ​നം ഇ​ല്ലാ​തി​രു​ന്ന​താ​ണ് സു​ര​ക്ഷാ​വീ​ഴ്ച​യ്ക്ക് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.

രാ​വി​ലെ ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്ന് പ്ര​ക​ട​ന​മാ​യി ക​ള​ക്ട​റേ​റ്റി​ൽ എ​ത്തി​യ പ്ര​വ​ർ​ത്ത​ക​രെ പ്ര​ധാ​ന ഗേ​റ്റി​ൽ പോ​ലീ​സ് ത​ട​യു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും ആ​രു​മി​ല്ലാ​യി​രു​ന്നു. പോ​ലീ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ പ്ര​ക​ട​ന​മാ​യി എ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ ക​ള​ക​ട​റേ​റ്റ് വ​ള​പ്പി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ർ പ്ര​ധാ​ന​വാ​തി​ലെ ഇ​രു​ന്പ് ഗ്രി​ൽ വ​ലി​ച്ച് അ​ട​ച്ച​പ്പോ​ൾ ഗ്രി​ല്ലി​ന്‍റെ ചി​ല​ഭാ​ഗ​ങ്ങ​ൾ പൊ​ട്ടി. വി​വ​ര​മ​റി​ഞ്ഞ് കൂ​ടു​ത​ൽ പോ​ലീ​സ് സ്ഥ​ല​ത്തേ​ക്കെ​ത്തു​ക​യാ​യി​രു​ന്നു.

മു​ൻ​കൂ​ട്ടി വി​വ​രം അ​റി​യാ​മാ​യി​രു​ന്നി​ട്ടും മാ​ർ​ച്ചി​നെ നേ​രി​ടാ​ൻ പോ​ലീ​സ് എ​ത്താ​യി​രു​ന്ന​ത് ഗു​രു​ത​ര വീ​ഴ്ച​യാ​യി. സ​ർ സി​പി​യു​ടെ പോ​ലീ​സ് പു​ന്ന​പ്ര-​വ​യ​ലാ​ർ സ​മ​ര​ത്തെ നേ​രി​ട്ട രീ​തി​യി​ലാ​ണ് മാ​വോ​വി​സ്റ്റു​ക​ളെ പി​ണ​റാ​യി​യു​ടെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്ന​തെ​ന്ന് ഉ​ദ്ഘാ​ട​ക​ൻ അ​സീ​സ് ആ​രോ​പി​ച്ചു.

അ​ഡ്വ. കെ. ​സ​ണ്ണി​ക്കു​ട്ടി, അ​നി​ൽ ബി. ​ക​ള​ത്തി​ൽ, എ​സ്.​എ​സ്. ജോ​ളി, ഗോ​വി​ന്ദ​ൻ ന​ന്പൂ​തി​രി, പി. ​രാ​മ​ച​ന്ദ്ര​ൻ, അ​ഡ്വ. ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി.​എ​സ്. ര​മേ​ശ​ൻ, രാ​ജ​ഗോ​പാ​ൽ, മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.