അ​ജ്ഞാ​ത​ൻ ട്രെ​യി​നി​ടി​ച്ചു മ​രി​ച്ച നി​ല​യി​ൽ
Sunday, November 10, 2019 10:45 PM IST
ചെ​ങ്ങ​ന്നൂ​ർ: അ​ജ്ഞാ​ത​നെ ട്രെ​യി​നി​ടി​ച്ചു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ലി​യൂ​ർ ആ​യൂ​ർ​വേ​ദാ​ശു​പ​ത്രി​ക്ക് സ​മീ​പം റ​യി​ൽ​വേ ട്രാ​ക്കി​ലാ​ണ് 40 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
​ശ​രീ​രം ഛിന്ന​ഭി​ന്ന​മാ​യ നി​ല​യി​ലാ​യി​രു​ന്നു. കൈ​ലി​യും ഷ​ർ​ട്ടു​മാ​ണ് വേ​ഷം. ത​മി​ഴ്നാ​ട് കാ​ര​യ്ക്ക​ൽ മു​ത​ൽ ആ​ലു​വ വ​രെ​യു​ള്ള ട്രെ​യി​ൻ ടി​ക്ക​റ്റ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​യാ​ളെ കു​റി​ച്ച് അ​റി​വു​ള്ള​വ​ർ ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

കേ​ര​ളോ​ത്സ​വ​ം

എ​ട​ത്വ: ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ന് കാ​യി​ക മ​ത്സ​ര​ങ്ങ​ളോ​ടെ തു​ട​ക്കം. ത​ല​വ​ടി പാ​രേ​ത്തോ​ട് വെ​ച്ച് ന​ട​ന്ന വോ​ളീ​ബോ​ൾ മ​ത്സ​ര​ത്തി​ൽ ത​ല​വ​ടി വൈ​എം​സി​എ​യും ത​ല​വ​ടി ഗ​വ. മോ​ഡ​ൽ എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ ലി​യോ​ണ്‍ ആ​ട്സ് ആ​ന്‍റ് സ്പോ​ട്സ് ക്ല​ബും വി​ജ​യി​ക​ളാ​യി. ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​നൂ​പ് പു​ഷ്പാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് അം​ഗം മ​ണി​ദാ​സ് വാ​സു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അം​ഗ​ങ്ങ​ളാ​യ പി.​കെ. വ​ർ​ഗീ​സ്, അ​ജി​ത്കു​മാ​ർ പി​ഷാ​ര​ത്ത്, പ്ര​കാ​ശ് പ​ന​വേ​ലി​ൽ, അ​നു​രൂ​പ്, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രാ​യ ബോ​ബി സേ​വ്യ​ർ, അ​ശോ​ക് കു​മാ​ർ, പീ​യു​ഷ് പാ​രൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ക്കു​ള​ത്തു​കാ​വ് നി​ന്ന് ആ​രം​ഭി​ക്കു​ന്ന ഘോ​ഷ​യാ​ത്ര പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ടി​ൽ സ​മാ​പി​ക്കും.