അ​റ​സ്റ്റു ചെ​യ്യാ​നെ​ത്തി​യ പോ​ലീ​സി​നു നേ​രെ പ്ര​തി തോ​ക്ക് ചൂ​ണ്ടി
Sunday, November 10, 2019 10:45 PM IST
മാ​വേ​ലി​ക്ക​ര: കി​ളി​മാ​നൂ​ർ റേ​ഡി​യോ ജോ​ക്കി വ​ധ​ക്കേ​സി​ൽ പ്ര​തി​യാ​യ അ​പ്പു​ണ്ണി ര​ക്ഷ​പെ​ട്ട​ത് മാ​വേ​ലി​ക്ക​ര​യി​ലെ ഗു​ണ്ടാ ത​ല​വ​നെ വ​ക​വ​രു​ത്താ​ൻ. ജ​യി​ലി​ൽ വ​ച്ച് മാ​വേ​ലി​ക്ക​ര​യി​ലെ കു​പ്ര​സി​ദ്ധ ഗു​ണ്ടാ ത​ല​വ​നെ വ​ക​വ​രു​ത്താ​നു​ള്ള കൊ​ട്ടേ​ഷ​നു​മേ​റ്റാ​ണ് പോ​ലീ​സി​ന്‍റെ കൈ​യി​ൽ നി​ന്നും കൃ​ഷ്ണ​പു​രം ദേ​ശ​ത്തി​ന​കം ക​ള​ത്തി​ൽ വീ​ട്ടി​ൽ അ​പ്പു​ണ്ണി(34) ര​ക്ഷ​പെ​ട്ട​ത്.
കി​ളി​മാ​നൂ​ർ റേ​ഡി​യോ ജോ​ക്കി രാ​ജേ​ഷ് വ​ധ​ക്കേ​സി​ൽ പ്ര​തി​യാ​യി​രു​ന്ന ഇ​യാ​ളെ തൃ​ക്കു​ന്ന​പ്പു​ഴ​യി​ൽ ന​ട​ന്ന മ​റ്റൊ​രു വ​ധ​ശ്ര​മ​കേ​സി​ന്‍റെ ഹി​യ​റിം​ഗി​നാ​യി ആ​ല​പ്പു​ഴ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നാ​യി മാ​വേ​ലി​ക്ക​ര​യി​ൽ സ​ബ് ജ​യി​ലി​ൽ എ​ത്തി​ക്ക​വെ പോ​ലീ​സി​നെ വെ​ട്ടി​ച്ചു ക​ട​ക്കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ പി​ടി​യി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. മു​ൻ കൂ​ട്ടി തീ​രു​മാ​നി​ച്ച പ​രി​പാ​ടി​യാ​യി​രു​ന്നു ര​ക്ഷ​പെ​ട​ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ഇ​തി​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് ഒ​രാ​ൾ ഇ​വ​രെ പി​ന്തു​ട​ർ​ന്നി​രു​ന്നു. മാ​വേ​ലി​ക്ക​ര കോ​ട​തി​യ്ക്ക് സ​മീ​പ​മു​ള്ള ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി ക​യ​റി​യ​ശേ​ഷം പ​ണം കൊ​ടു​ക്കാ​നാ​യി കൂ​ടെ​യുാ​യി​രു​ന്ന പോ​ലീ​സു​കാ​ർ മാ​റി​യ സ​മ​യം അ​പ്പു​ണ്ണി പോ​ലീ​സി​നെ വെ​ട്ടി​ച്ച് ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്നു വ​ന്ന ആ​ളി​ന്‍റെ പി​ന്നി​ൽ ക​യ​റി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.
വി​വി​ധ​യി​ട​ങ്ങ​ളി​ലെ സി​സി ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചും അ​ല്ലാ​തെ​യും പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ഇ​യാ​ളു​ടെ കൂ​ടെ ക​ഴി​ഞ്ഞി​രു​ന്ന ചി​ല മു​ൻ കു​റ്റ​വാ​ളി​ക​ളു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ ഗൂ​ഡാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ് ര​ക്ഷ​പെ​ട​ൽ എ​ന്ന് പോ​ലീ​സി​ന് ബോ​ധ്യ​മാ​യി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ഹാ​യം ന​ൽ​കാ​ൻ സാ​ധ്യ​ത​യു​ള്ള ഗു​ണ്ടാ നേ​താ​ക്ക​ളെ​യെ​ല്ലാം ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു. ഇ​യാ​ളെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന ചെ​റു​പ്പ​ക്കാ​ര​ൻ കാ​യം​കു​ള​ത്തും ഓ​ച്ചി​റ​യി​ലു​മു​ള്ള ചി​ല ഗു​ണ്ടാ നേ​താ​ക്ക​ളെ ബ​ന്ധ​പ്പെ​ടു​ക​യും ഓ​ച്ചി​റ​യി​ലെ മൊ​ബൈ​ൽ ക​ട​യി​ൽ നി​ന്നും ഫോ​ണ്‍ വാ​ങ്ങു​ക​യും ചെ​യ്ത​തി​ന് ശേ​ഷം അ​പ്പു​ണ്ണി​യെ മാ​വേ​ലി​ക്ക​ര​യി​ൽ വ​ന്ന് ക​യ​റ്റി​ക്കൊ​ണ്ട് പോ​കു​ക​യാ​യി​രു​ന്നെ​ന്നും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു.
ഇ​തി​നി​ടെ കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ ഷാ​ഡോ പോ​ലീ​സ് ടീ​മി​ന് അ​പ്പു​ണ്ണി കാ​ക്ക​നാ​ട്ടു​ള്ള സ്ത്രീ​യു​ടെ വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്നെ​ന്ന വി​വ​രം ല​ഭി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ല പോ​ലീ​സ് മേ​ധാ​വി കെ.​എം. ടോ​മി കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ വി​ജ​യ സാ​ഖ​റെ​യേ​യും സി​സി​പി പൂ​ങ്കു​ഴ​ലി​യേ​യും ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് നീ​ക്കം വേ​ഗ​ത്തി​ലാ​ക്കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ മാ​വേ​ലി​ക്ക​ര പോ​ലീ​സും ഷാ​ഡോ പോ​ലീ​സ് ടീം ​അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് വീ​ടു വ​ള​ഞ്ഞു.
വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ നി​ന്ന് പോ​ലീ​സി​ന് നേ​രെ തോ​ക്ക് ചൂ​ണ്ടി​യ അ​പ്പു​ണ്ണി പ്ര​തി​രോ​ധ​ത്തി​നാ​യി മൂ​ന്ന് നാ​യ​ക​ളേ​യും അ​ഴി​ച്ചു​വി​ട്ടു. തു​ട​ർ​ന്ന് പി​ടി​വീ​ഴു​മെ​ന്നാ​യ​പ്പോ​ൾ തോ​ക്കു​മാ​യി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യും മു​ഴ​ക്കി. നീ​ണ്ട നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​ന് ശേ​ഷം സാ​ഹ​സി​ക​മാ​യാ​ണ് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ മാ​വേ​ലി​ക്ക​ര പോ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ മാ​വേ​ലി​ക്ക​ര​യി​ലെ ഗു​ണ്ടാ ത​ല​വ​നെ വ​ക​വ​രു​ത്താ​ൻ തീ​രു​മാ​നി​ച്ച വി​വ​രം അ​പ്പു​ണ്ണി സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ഗു​ണ്ടാ​ത​ല​വ​നെ കൊ​ല്ലാ​നാ​യി ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ലും അ​പ്പു​ണ്ണി ജ​യി​ൽ ചാ​ടി​യ സം​ഭ​വ​ത്തി​ലും സ​ഹാ​യി​ക​ളും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​വ​രും അ​റ​സ്റ്റി​ലാ​കാ​നു​ണ്ട്. ഇ​വ​ർ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
ചി​ല​ർ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ ആ​യ​താ​യും വി​വ​രം ല​ഭി​ക്കു​ന്നു​ണ്ട്. മാ​വേ​ലി​ക്ക​ര സി​ഐ പി. ​ശ്രീ​കു​മാ​ർ, എ​സ്ഐ എ​സ.് പ്ര​ദീ​പ്, കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ ഷാ​ഡോ ടീ​മി​ലെ എ​സ്ഐ സാ​ജ​ൻ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​എ​സ്ഐ ഡി. ​രാ​ജേ​ഷ്കു​മാ​ർ, സി​പി​ഒ മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, അ​രു​ണ്‍ ഭാ​സ്ക​ർ, ഗി​രീ​ഷ് ലാ​ൽ, എ. ​അ​ൻ​വ​ർ, എ​ൻ. മി​ഥ്ലാ​ജ് എ​ന്നി​വ​രും കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ ഷാ​ഡോ ടീം ​അം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.