കു​റ്റ​വാ​ളി​ക​ൾ​ക്ക് സ​ർ​ക്കാ​ർ സം​ര​ക്ഷ​ണം: വ​നി​ത​ കോ​ണ്‍​ഗ്ര​സ്-എം
Sunday, November 10, 2019 10:45 PM IST
ആ​ല​പ്പു​ഴ: വാ​ള​യാ​ർ കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് വ​നി​ത​കോ​ണ്‍​ഗ്ര​സ്എം ജി​ല്ല പ്ര​വ​ർ​ത്ത​ക​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സ്ത്രീ ​സു​ര​ക്ഷ​ക്കാ​യി വ​നി​ത മ​തി​ൽ തീ​ർ​ത്ത​വ​ർ കൊ​ടും കു​റ്റ​വാ​ളി​ക​ൾ​ക്ക് സം​ര​ക്ഷ​ണ​ക​വ​ചം തീ​ർ​ക്കു​ക​യാ​ണ്. ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പ് ജ​നം തി​രി​ച്ച​റി​യു​മെ​ന്നും പ്ര​വ​ർ​ത്ത​ക​യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. കേ​ര​ള വ​നി​താ​കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന്‍റെ ജി​ല്ല പ്ര​സി​ഡ​ന്‍റാ​യി വ​ൽ​സ​മ്മ ഏ​ബ്ര​ഹാം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വ​നി​താ​കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് നി​ർ​മ​ല ജി​മ്മി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യ്തു വ​നി​താ​കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ല പ്ര​സി​ഡ​ന്‍റ് വി.​സി. ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം വി.​ടി. ജോ​സ​ഫ,് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജേ​ക്ക​ബ് തോ​മ​സ് ക​ള​രി​ക്ക​ൽ, ഇ. ​ശ്രീ​ദേ​വി, ബി​ന്ദു തോ​മ​സ്, ജീ​മോ​ൾ ചെ​റി​യാ​ൻ, ലാ​ലി കു​രി​യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി സെ​ലീ​ന നൗ​ഷാ​ദ്, മ​റി​യ​മ്മ ജോ​ളി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യി ബി​ന്ദു തോ​മ​സ്, റെ​യ്്്്ച്ച​ൽ സ​ജ്ജു, ലാ​ലി​കു​ര്യാ​ക്കോ​സ്, ട്ര​ഷ​റ​റാ​യി ആ​ശ​മോ​ളെ​യും സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യി ഇ ​ശ്രീ​ദേ​വി, ഡോ​റ​മ്മ ജോ​സ​ഫ്, ജി​മോ​ൾ ചെ​റി​യാ​ൻ, ജി ​ജി തോ​മ​സ്, എ​ന്നി​വ​രെ​യ​യും ജി​ല്ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ള​യി വ​ത്സ​മ്മ ശി​വ​ദാ​സ്, ജാ​സ്മി​ൻ ജോ​ർ​ജ്, ടെ​സി സോ​ണി, റ​സീ​ന അ​ലി​യാ​ർ, സു​ശീ​ല, അ​ന്പി​ളി, റെ​ജി​മോ​ൾ, ആ​നി​വ​ർ​ഗീ​സ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.