നാ​ടി​നു വെ​ളി​ച്ച​മേ​കി ശ്രീ​അ​യ്യ​പ്പാ കോ​ള​ജ് ഇ​ല​ക്ട്രോ​ണി​ക്സ് വി​ദ്യാ​ർ​ഥി​ക​ൾ
Sunday, November 10, 2019 10:43 PM IST
ചെ​ങ്ങ​ന്നൂ​ർ: ഇ​ര​മ​ല്ലി​ക്ക​ര ശ്രീ​അ​യ്യ​പ്പാ കോ​ള​ജ് ഇ​ല​ക്ട്രോ​ണി​ക്സ് വി​ഭാ​ഗം ഇ​നി നാ​ടി​നു വെ​ളി​ച്ച​മേ​കും. ഐ​ഐ​ടി മും​ബൈ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് വി​ഭാ​ഗം ര​ണ്ടാം വ​ർ​ഷ​ത്തെ കു​ട്ടി​ക​ൾ​ക്ക് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​മി​ക്കാ​നു​ള്ള ട്രെ​യി​നിം​ഗ് ന​ൽ​കി. കു​ട്ടി​ക​ളി​ൽ പ​ഠ​ന​ത്തോ​ടൊ​പ്പം അ​ന്ത​ർ​ലീ​ന​മാ​യി​രി​ക്കു​ന്ന ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി​യും കൂ​ടി​യു​ള്ള പ​ദ്ധ​തി​യാ​ണ് ന​ട​പ്പാ​ക്കി​യ​ത്.
എ​ൽ​ഇ​ഡി ബ​ൾ​ബ്, വി​വി​ധ ത​ര​ത്തി​ലും വ​ർ​ണ​ത്തി​ലു​മു​ള്ള എ​ൽ​ഇ​ഡി ക്രി​സ്മ​സ് ന​ക്ഷ​ത്ര​ങ്ങ​ൾ, ആ​റു മ​ണി​ക്കൂ​റോ​ളം ചാ​ർ​ജ് നി​ല​നി​ൽ​ക്കു​ന്ന സോ​ളാ​ർ സ്റ്റ​ഡി ലാ​ന്പു​ക​ൾ എ​ന്നി​വ​യാ​ണ് കു​ട്ടി​ക​ൾ കോ​ള​ജി​ലെ ലാ​ബി​ൽ നി​ർ​മി​ച്ച​ത്. എ​ൽ​ഇ​ഡി ബ​ൾ​ബ് ഒ​ന്പ​തു വാ​ട്സ് 100 രൂ​പ, ക്രി​സ്തു​മ​സ് ന​ക്ഷ​ത്രം 160 എ​ന്നി​ങ്ങ​നെ​യാ​ണ് നി​ര​ക്കു​ക​ൾ.
സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ​ക്കും പൊ​തു​ജ​ന താ​ൽ​പ​ര്യ​മു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്കും നി​ർ​മാ​ണ രീ​തി​ക​ൾ സൗ​ജ​ന്യ​മാ​യി പ​ഠി​പ്പി​ക്കും. ഉ​ത്പ​ന്ന​ച്ചെ​ല​വ് മാ​ത്രം ന​ൽ​കി​യാ​ൽ മ​തി​യാ​കും.
ഡോ. ​കെ.​സി. പ്ര​കാ​ശ്, ഡോ. ​സു​രേ​ഷ്, രോ​ഹി​ത്, വി​പി​ൻ, ഉ​ഷാ​കു​മാ​രി തു​ട​ങ്ങി ഏ​ഴോ​ളം അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ക. 9447484 272.