വാ​ഴ​കൃ​ഷി​യി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് നേ​ട്ടം
Sunday, November 10, 2019 10:43 PM IST
പൂ​ച്ചാ​ക്ക​ൽ: വാ​ഴ​കൃ​ഷി​യി​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക്ക് ല​ഭി​ച്ച​ത് മി​ക​ച്ച വി​ജ​യം. പെ​രു​ന്പ​ളം പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡി​ൽ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന സ​മ​ഗ്ര പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ​യും ഞാ​ലി​പ്പൂ​വ​ൻ വാ​ഴ​കൃ​ഷി​യു​ടെ​യും ഭാ​ഗ​മാ​യി മ​ത്സ്യ​തൊ​ഴി​ലാ​ളി​യാ​യ പ്ര​സ​ന്ന​ൻ ന​ട​ത്തി​യ വാ​ഴ കൃ​ഷി​യാ​ണ് വി​ജ​യം ക​ണ്ട​ത്. മാ​ങ്ങോ​ട​ത്ത് കോ​ള​നി​യി​ൽ നാ​ല് സെ​ന്‍റ് സ്ഥ​ല​ത്ത് താ​മ​സി​ക്കു​ന്ന പ്ര​സ​ന്ന​ൻ തൊ​ട്ട​ടു​ത്തു​ള്ള വ്യ​ക്തി​യു​ടെ കു​റ്റി​ക്കാ​ട് നി​റ​ഞ്ഞ സ്ഥ​ലം പാ​ട്ട​ത്തി​ന് എ​ടു​ത്ത് കൃ​ഷി​യോ​ഗ്യ​മാ​ക്കി​യാ​ണ് കൃ​ഷി ആ​രം​ഭി​ച്ച​ത്.

തൊ​ഴി​ലു​റ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി കൃ​ഷി സ്ഥ​ലം ഒ​രു​ക്കി. 2018-19 ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പെ​ടു​ത്തി കൃ​ഷി​ഭ​വ​ൻ മു​ഖാ​ന്തി​രം വാ​ഴ​ക​ന്ന് ല​ഭി​ച്ചു. കൃ​ഷി വ​കു​പ്പി​ന്‍റെ സ​ഹാ​യം ല​ഭി​ച്ച​ത് കൃ​ഷി മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ച്ചു.

കൃ​ഷി ഓ​ഫീ​സ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള ജൈ​വ​വ​ള​വും കീ​ട​നാ​ശി​നി​യു​മാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. കാ​ല​വ​ർ​ഷ​ക്കെ​ടു​തി ഏ​ൽ​ക്കാ​തെ വ​ന്ന​തും കൃ​ഷി വി​ജ​യി​ക്കു​വാ​ൻ കാ​ര​ണ​മാ​യ​താ​യി പ്ര​സ​ന്ന​ൻ പ​റ​യു​ന്നു.

ഞാ​ലി​പ്പൂ​വ​ൻ കൃ​ഷി​യി​ൽ പ്ര​തീ​ക്ഷി​ച്ച വി​ള​വ് ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് പ്ര​സ​ന്ന​നും കു​ടും​ബ​വും. മി​ക​ച്ച ഉ​ൽ​പാ​ദ​നം നേ​ടാ​ൻ സാ​ധി​ച്ച​തി​നാ​ൽ കൃ​ഷി​യി​ൽ കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കാ​നാ​ണ് ഈ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ തീ​രു​മാ​നം.

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യാ​യ ഭാ​ര്യ ല​ളി​ത​യും കൃ​ഷി​യി​ൽ ഭ​ർ​ത്താ​വി​നൊ​പ്പം ഉ​ണ്ട്. കൃ​ഷി ഓ​ഫീ​സ​ർ അ​നു.​ആ​ർ.​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത വി​ള​വെ​ടു​പ്പ് കോ​ള​നി വാ​സി​ക​ളും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളും ക​ർ​ഷ​ക​രും വാ​ഴ​തോ​ട്ട​ത്തി​ൽ ചേ​ർ​ന്ന് ഉ​ത്സ​വ​മാ​ക്കി. പ​ഞ്ചാ​യ​ത്ത് അം​ഗം ജ​യ​കു​മാ​ർ കാ​ളി​പ​റ​ന്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ർ​ഡ് വി​ക​സ​ന സ​മി​തി​യം​ഗ​ങ്ങ​ളാ​യ കെ.​എ​സ്. ബാ​ബു​രാ​ജ്, കെ. ​സോ​മ​നാ​ഥ​ൻ, സു​നി​ത സ​ജീ​വ്, ക​ർ​ഷ​ക കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളാ​യ പു​രു​ഷോ​ത്ത​മ​ൻ , മി​ഖാ​യേ​ൽ പീ​റ്റ​ർ, കെ. ​പ​ത്മ​നാ​ഭ​ൻ,വ​ർ​ഗീ​സ്, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി മേ​റ്റ് ജി​ജി ഉ​ദ​യ​ൻ, പ്ര​സ​ന്ന​ൻ, ല​ളി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.