നെ​ല്ല് കൊ​യ്തെ​ടു​ക്കാ​ൻ ക​ഴി​യാ​തെ ക​ർ​ഷ​ക​ർ
Sunday, November 10, 2019 10:43 PM IST
അ​ന്പ​ല​പ്പു​ഴ: ആ​വ​ശ്യ​ത്തി​ന് യ​ന്ത്രം കി​ട്ടാ​താ​യ​തോ​ടെ 150 ദി​വ​സം പി​ന്നി​ട്ട നെ​ല്ല് കൊ​യ്തെ​ടു​ക്കാ​ൻ ക​ഴി​യാ​തെ ക​ർ​ഷ​ക​ർ. ഒ​രു കോ​ടി രൂ​പ​യു​ടെ ന​ഷ്ടം. അ​ന്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ് ക​രു​മാ​ടി മീ​ത്തി​ൽ വ​ട​ക്കു​വ​ശം പാ​ട​ശേ​ഖ​ര​ത്തെ ക​ർ​ഷ​ക​ർ​ക്കാ​ണ് ക​ന​ത്ത ന​ഷ്ടം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 200 ഏ​ക്ക​റു​ള്ള ഇ​വി​ടെ 40ഓ​ളം ചെ​റു​കി​ട ക​ർ​ഷ​ക​രാ​ണു​ള്ള​ത്.

ഏ​ക്ക​റി​ന് 30,000 രൂ​പ വ​രെ ചെ​ല​വി​ട്ടാ​ണ് കൃ​ഷി ചെ​യ്ത​ത്. ഏ​ക്ക​റി​ന് 25 മു​ത​ൽ 30 ക്വി​ന്‍റ​ൽ വ​രെ വി​ള​വ് ക​ർ​ഷ​ക​ർ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് തു​ട​ർ​ച്ച​യാ​യ മ​ഴ​യി​ൽ നെ​ല്ല് വീ​ണ​ത്.

ആ​വ​ശ്യ​ത്തി​ന് യ​ന്ത്ര​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ നെ​ല്ല് കൊ​യ്തെ​ടു​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു എ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ബ്ലോ​ക്കി​ൽ നി​ന്നു ല​ഭി​ച്ച ഒ​രു യ​ന്ത്രം മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള​ത്.

എ​ട്ടു​യ​ന്ത്ര​മെ​ങ്കി​ലും ല​ഭി​ച്ചാ​ൽ നെ​ല്ല് സു​ഗ​മ​മാ​യി കൊ​യ്യാ​മാ​യി​രു​ന്നു. കൊ​യ്ത്തു​യ​ന്ത്ര​ത്തി​ന് സ​ർ​ക്കാ​ർ മ​ണി​ക്കൂ​റി​ൽ 1800 രൂ​പ​യാ​ണ് വാ​ട​ക നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ 2500 രൂ​പ വ​രെ​യാ​ണ് ഇ​വി​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.​

ഈ വാ​ട​ക ന​ൽ​കാ​ൻ ത​യ്യാ​റാ​ണെ​ങ്കി​ലും യ​ന്ത്ര​ത്തി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വാ​ണ് ക​ർ​ഷ​ക​രെ വ​ല​ക്കു​ന്ന​ത്. ക​ന​ത്ത മ​ഴ​യി​ൽ നെ​ല്ലു​വീ​ണ് ന​ശി​ച്ച​തു മൂ​ലം കൃ​ഷി​ച്ചെ​ല​വു​ൾ​പ്പെ​ടെ ഒ​രു കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് പാ​ട​ശേ​ഖ​ര​ത്തി​ന് സം​ഭ​വി​ച്ച​തെ​ന്ന് സെ​ക്ര​ട്ട​റി സി. ​ഷൈ​ലേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

നി​ല​വി​ലെ സ്ഥി​തി​യ​നു​സ​രി​ച്ച് ഏ​ക്ക​റി​ന് 10 ക്വി​ന്‍റ​ൽ നെ​ല്ല് പോ​ലും ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.​ഇ​ത് ക​ണ​ക്കി​ലെ​ടു​ത്ത് കൂ​ടു​ത​ൽ യ​ന്ത്ര​ങ്ങ​ളെ​ത്തി​ക്കാ​നും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.