ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി : ആ​ശ്വാ​സ​മാ​യി അ​നു​മ​തി​യെ​ത്തി പൈ​പ്പി​ന്‍റെ അ​റ്റ​കു​റ്റ​പ്പണി ആ​രം​ഭി​ച്ചു
Sunday, November 10, 2019 10:43 PM IST
അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ത​ക​ഴി​യി​ൽ പൊ​ട്ടി​യ പൈ​പ്പി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി ഇ​ന്ന​ലെ കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് ന​ൽ​കി​യ​തോ​ടെ പൈ​പ്പി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 30 രാ​ത്രി 7.30 ഓ​ടെ പൈ​പ്പ് ചോ​ർ​ച്ച ഉ​ണ്ടാ​യ ത​ക​ഴി റെ​യി​ൽ​വെ ക്രോ​സി​നു സ​മീ​പ​മാ​ണ് ഇ​ന്ന​ലെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കാ​യി റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കാ​ൻ ആ​രം​ഭി​ച്ച​ത്.

ചോ​ർ​ച്ച ക​ണ്ടു പി​ടി​ച്ച് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​റ്റ​കു​റ്റ​പ​ണി പൂ​ർ​ത്തി​യാ​ക്കി മു​ട​ങ്ങി​യ കു​ടി​വെ​ള്ള വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ചോ​ർ​ച്ച ക​ണ്ടു പി​ടി​ച്ച് ഈ ​ഭാ​ഗ​ത്ത് മാ​റ്റി​വെ​ക്കാ​നു​ള്ള പൈ​പ്പും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 12 ദി​വ​സ​മാ​യി അ​നു​മ​തി ല​ഭി​ക്കാതിരുന്നതി​നെ തു​ട​ർ​ന്ന് ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലും സ​മീ​പ​പ്ര​ദേ​ശ​ത്തും കു​ടി വെ​ള​ള വി​ത​ര​ണം നി​ല​ച്ചി​രു​ന്നു. മൂ​ന്ന് ദി​വ​സം മു​ന്പാ​ണ് കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​ന്‍റെ ആ​വ​ശ്യ പ്ര​കാ​രം 16.28 ല​ക്ഷം യു​ഡി​സ്മാ​റ്റ് പ്രോ​ജ​ക്ട് മാ​നേ​ജ​ർ, അ​ന്പ​ല​പ്പു​ഴ തി​രു​വ​ല്ല റോ​ഡി​ന്‍റെ നി​ർ​മാ​ണ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് കൈ​മാ​റി​യ​ത്.

റോ​ഡ് പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ​ണം അ​ട​ച്ചാ​ലേ പൈ​പ്പി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​നു​മ​തി ന​ൽ​കു​ക​യു​ള്ളൂ. എ​ന്നാ​ൽ പ​ണ​മ​ട​ച്ച വി​വ​രം കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​നെ അ​റി​യി​ച്ചി​ട്ടും അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല. ശ​നി​യാ​ഴ്ച വൈ​കി​യാ​ണ് റോ​ഡ് വെ​ട്ടി പൊ​ളി​ക്കു​ന്നി​നു​ള്ള അ​നു​മ​തി ന​ൽ​കി​യ വി​വ​രം ഫോ​ണ്‍ സ​ന്ദേ​ശ​ത്തി​ലൂ​ടെ യു​ഡി​സ്മാ​റ്റ് അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്. നി​ർ​മാ​ണ ജോ​ലി വേ​ഗ​ത്തി​ൽ തീ​ർ​ക്കാ​നാ​ണ് ജ​ല​വി​ത​ര​ണ വി​ഭാ​ഗം തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.

അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കു​ള്ള കാ​ല​താ​മ​സ​ത്തെ തു​ട​ർ​ന്ന് ക​ക്ഷി​രാ​ഷ്ടീ​യ ഭേ​ദ​മെ​ന്യേ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യി​രു​ന്നു. ഒ​ക്ടോ​ബ​ർ 30 രാ​ത്രി മു​ത​ൽ പ​ന്പിം​ഗ് നി​ർ​ത്തി​വെ​ച്ച​തി​നാ​ൽ ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലേ​യും സ​മീ​പ​ത്തെ എ​ട്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യ​താ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

ടാ​ങ്കു​ക​ളി​ലും, കു​ഴ​ൽ​ക്കി​ണ​ർ മു​ഖേ​ന​യും ജ​ല​വി​ത​ര​ണം ന​ട​ത്തി​യെ​ങ്കി​ലും രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് സാ​ധി​ക്കാ​ത്ത​ത് നാ​ട്ടു​കാ​രി​ലും വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​ക്ക​ഴി​ഞ്ഞു. കേ​ള​മം​ഗ​ലം മു​ത​ൽ ത​ക​ഴി ലെ​വ​ൽ ക്രോ​സ് വ​രെ​യു​ള്ള ഒ​രു കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്ത് 43 ത​വ​ണ​യാ​ണ് ചോ​ർ​ച്ച ഉ​ണ്ടാ​യ​ത്. 2017 മെ​യി​ലാ​ണ് പ​ദ്ധ​തി ക​മ്മീ​ഷ​ൻ ചെ​യ്ത​ത്. ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ പൈ​പ്പു​ക​ളാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പം അ​ന്നേ ഉ​യ​ർ​ന്നെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.

ക​ട​പ്ര​യി​ലെ സൈ​ക്കി​ൾ മു​ക്കി​ലെ അ​ച്ച​ൻ​കോ​വി​ലാ​റി​ൽ നി​ന്നും ക​രു​മാ​ടി​യി​ലെ ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റു വ​രെ 18 കി​ലോ​മീ​റ്റ​റാ​ണ് പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച​ത്. കേ​ള​മം​ഗ​ലം മു​ത​ൽ ത​ക​ഴി ലെ​വ​ൽ ക്രോ​സു വ​രെ​യു​ള്ള ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം വ​രെ​യു​ള്ള പൈ​പ്പു​ക​ളാ​ണ് പ​തി​വാ​യി പൊ​ട്ടു​ന്ന​ത്. ഇ​ത് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പ​ത്തി​ന് ബ​ലം ന​ൽ​കു​ന്നു.

പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യും ഉ​ണ്ടാ​യി. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ, ആ​ര്യാ​ട്, മാ​രാ​രി​ക്കു​ളം തെ​ക്ക്, മ​ണ്ണ​ഞ്ചേ​രി, പു​ന്ന​പ്ര വ​ട​ക്ക്, പു​ന്ന​പ്ര തെ​ക്ക്, അ​ന്പ​ല​പ്പു​ഴ തെ​ക്ക്, അ​ന്പ​ല​പ്പു​ഴ വ​ട​ക്ക്, പു​റ​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ഞ്ചു ല​ക്ഷ​ത്തോ​ളം പേ​രാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ദു​രി​ത​ത്തി​ലാ​യ​ത്.

നി​ര​ന്ത​ര​മാ​യ പൈ​പ്പ് ചോ​ർ​ച്ച​യും, കു​ടി​വെ​ള്ള ത​ട​സ​വും ജ​നം പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ശോ​ഭ​ക്ക് മ​ങ്ങ​ലേ​ൽ​പി​ച്ചി​രി​ക്കു​ക​യാ​ണ്. നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ച്ച​ത് ന​ഗ​ര​വാ​സി​ക​ൾ​ക്കും സ​മീ​പ പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്കും ആ​ശ്വാ​സം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.