റ​വ​ന്യു​ജി​ല്ലാ കാ​യി​ക​മേ​ള! മുന്നിൽ ആ​ല​പ്പു​ഴ​യും ചേ​ർ​ത്ത​ല​യും, മത്സരം ഇ​ഞ്ചോ​ടി​ഞ്ച്
Saturday, November 9, 2019 10:36 PM IST
ചേ​ർ​ത്ത​ല: റ​വ​ന്യൂ​ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ ര​ണ്ടാം​ദി​നം സ​മാ​പി​ക്കു​ന്പോ​ൾ ആ​ല​പ്പു​ഴ​യും ചേ​ർ​ത്ത​ല​യും ത​മ്മി​ൽ ക​ടു​ത്ത മ​ത്സ​രം. 54 ഇ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 168 പോ​യി​ന്‍റു​മാ​യി ആ​ല​പ്പു​ഴ ഉ​പ​ജി​ല്ല​യാ​ണ് മു​ന്നി​ൽ. 150 പോ​യി​ന്‍റു​മാ​യി ചേ​ർ​ത്ത​ല ക​ടു​ത്ത വെ​ല്ലു​വി​ളി​യു​യ​ർ​ത്തി ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. മാ​വേ​ലി​ക്ക​ര-67, കാ​യം​കു​ളം-46, ഹ​രി​പ്പാ​ട്-18, മ​ങ്കൊ​ന്പ്-12 എ​ന്നി​വ​രാ​ണ് തൊ​ട്ടു​പി​ന്നി​ൽ.

സ്കു​ളു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ 47 പോ​യി​ന്‍റു​മാ​യി ആ​ല​പ്പു​ഴ ലി​യോ​തേ​ർ​ട്ടീ​ന്ത് സ്കൂ​ളാ​ണ് മു​ന്നി​ൽ. 29 പോ​യി​ന്‍റു​മാ​യി ചാ​ര​മം​ഗ​ലം ഡി​വി​എ​ച്ച്എ​സ് ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. പ്ര​യാ​ർ ആ​ർ​വി​എ​സ്എം എ​ച്ച്എ​സ്-27, മ​റ്റം സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ്, ആ​ര്യ​ക്ക​ര എ​ബി വി​ലാ​സം എ​ച്ച്എ​സ് എ​ന്നീ സ്കൂ​ളു​ക​ൾ 23 പോ​യി​ന്‍റു​മാ​യി പി​ന്നി​ലു​ണ്ട്. ഇ​ന്ന് കാ​യി​ക​മേ​ള​യ്ക്ക് അ​വ​ധി​യാ​ണ്. തി​ങ്ക​ളാ​ഴ്ച സ​മാ​പി​ക്കും.

റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണു ഗോപാൽ നി​ർ​വ​ഹി​ച്ചു. കാ​യി​ക രം​ഗ​ത്ത് അ​ല​പ്പു​ഴ​യു​ടെ മു​ന്നേ​റ്റം ത​ട​സ​പ്പെ​ടു​ത്തു​ന്ന​ത് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​മാ​ണെ​ന്ന് അദ്ദേഹം പറഞ്ഞു ദേ​ശീ​യ - അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യ​ക്കൊ​ടി പാ​റി​ച്ച ഒ​ട്ടേ​റെ കാ​യി​ക താ​ര​ങ്ങ​ളെ സം​ഭാ​വ​ന ചെ​യ്ത ജി​ല്ല​യാ​ണ് ആ​ല​പ്പു​ഴ. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യോ​ടു പ​ട​വെ​ട്ടി​യാ​ണ് ഇ​വ​ർ വി​ജ​യ​ത്തി​ൽ മു​ത്ത​മി​ട്ട​ത്.

400 മീ​റ്റ​ർ ട്രാ​ക്ക് സൗ​ക​ര്യ​മു​ള്ള ക​ളി​ക്ക​ളം ആ​ല​പ്പു​ഴ​യ്ക്കി​ല്ല. 200 മീ​റ്റ​ർ സൗ​ക​ര്യ​മു​ള്ള ക​ളി​ക്ക​ള​ങ്ങ​ളെ ആ​ശ്ര​യി​ച്ചാ​ണ് ജി​ല്ലാ​ത​ല മേ​ള​ക​ൾ വ​രെ ന​ട​ത്തു​ന്ന​ത്. കാ​യി​ക താ​ര​ങ്ങ​ളു​ടെ വ​ള​ർ​ച്ച മു​ര​ടി​പ്പി​ക്കു​ന്ന ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ മാ​റേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്. സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ൽ മാ​ത്ര​മാ​ണ് 400 മീ​റ്റ​ർ ട്രാ​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. ദേ​ശീ​യ​പാ​ത​യു​ടെ സ്ഥ​ല​മെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി കു​റ്റി​ക​ൾ നാ​ട്ടി​യ​തോ​ടെ ഈ ​സൗ​ക​ര്യ​വു​മി​ല്ലാ​താ​യി.

സി​ന്ത​റ്റി​ക്ക് ട്രാ​ക്കി​ൽ പ​രി​ശീ​ല​നം ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​തും പ്ര​ശ്ന​മാ​ണ്. ന​മ്മു​ടെ ക​ളി​ക്ക​ള​ങ്ങ​ളി​ൽ പ​രി​ശീ​ല​നം നേ​ടു​ന്ന കു​ട്ടി​ക​ൾ സി​ന്ത​റ്റി​ക്ക് ട്രാ​ക്കി​ൽ മ​ത്സ​രി​ക്കാ​നെ​ത്തു​ന്പോ​ൾ ബു​ദ്ധി​മു​ട്ടി​ലാ​കു​ന്നു​ണ്ട്. ഇ​തി​നൊ​ക്കെ പ​രി​ഹാ​രം കാ​ണാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ ഒ​ന്നി​ച്ചു നി​ൽ​ക്ക​ണ​മെ​ന്നും വേ​ണു​ഗ്രോ​പാ​ൽ പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ടി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി. ​പ്രി​യേ​ഷ് കു​മാ​ർ, കെ.​കെ. പ്ര​താ​പ​ൻ, വി.​സി. വി​ന​യ​ൻ, വി. ​വി​ജു, സു​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.