പ്രോ​ത്സാ​ഹ​നം മ​ഹേ​ഷി​ലെ പ്ര​തി​ഭ​യെ വ​ള​ർ​ത്തി
Saturday, November 9, 2019 10:36 PM IST
ചേ​ർ​ത്ത​ല: നി​റ​ഞ്ഞ പ്രോ​ത്സ​ഹ​നം കി​ട്ടി​യ​പ്പോ​ൾ മ​ഹേ​ഷി​ന് ഡി​സ്ക​സ് ത്രോ​യി​ൽ സ്വ​ർ​ണ​തി​ള​ക്കം. അ​ച്ഛ​നും അ​മ്മ​യും നേ​പ്പാ​ളി​യാ​ണെ​ന്ന് പ​റ​യു​ന്പോ​ഴും മ​ഹേ​ഷി​ന് അ​വ​രെ ക​ണ്ട ഓ​ർ​മ​യു​മി​ല്ല. ജ​നി​ച്ച് ആ​റു​മാ​സം പി​ന്നി​ടു​ന്പോ​ൾ ന്യു​മോ​ണി​യ ബാ​ധി​ച്ച് കി​ട​പ്പി​ലാ​യി. മാ​താ​പി​താ​ക്ക​ൾ ആ ​രോ​ഗാ​വ​സ്ഥ​യി​ൽ കു​ഞ്ഞി​നെ കേ​ര​ള​ത്തി​ലാ​ക്കി തി​രി​ച്ച് നേ​പ്പാ​ളി​ലേ​ക്ക് പോ​യി. ആ​രു​മി​ല്ലാ​താ​യ നേ​പ്പാ​ളി ബാ​ല​ന് അ​പ്പു​പ്പ​ൻ രാം ​ബ​ഹ​ദൂ​റും അ​മ്മു​മ്മ സീ​ത​യു​മാ​യി​രു​ന്നു ര​ക്ഷ​ക​ർ.

പ്രോ​ത്സാ​ഹ​ന​മാ​യി സ്കൂ​ൾ അ​ധി​കൃ​ത​രും കൂ​ട്ടു​കാ​രും എ​ത്തി​യ​തോ​ടെ കാ​യി​ക​രം​ഗ​ത്ത് അ​വ​ന് ന​വോ​ന്മോ​ഷം ല​ഭി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം സം​സ്ഥാ​ന സ​ബ് ജൂ​ണി​യ​ർ ഡി​സ്ക​സ് ത്രോ​യി​ൽ ഒ​ന്നാ​മ​തെ​ത്തി താ​ര​മാ​യി. മ​ഹേ​ഷി​നെ​ക്കു​റി​ച്ച​റി​ഞ്ഞ ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

വീ​ടി​ല്ലാ​ത്ത മ​ഹേ​ഷ് സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലാ​ണ് താ​മ​സം. മ​ഹേ​ഷി​ന്‍റെ പ​ഠ​ന​കാ​ര്യ​ങ്ങ​ളെ​ല്ലാം സൗ​ജ​ന്യ​മാ​യി സ്കൂ​ൾ അ​ധി​കൃ​ത​രാ​ണ് ചെ​യ്യു​ന്ന​ത്. ഈ ​വി​വ​ര​മ​റി​ഞ്ഞ മ​ന്ത്രി ഇ​വ​ർ​ക്ക് സ്വ​ന്ത​മാ​യി വീ​ടു​ന​ല്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്കു​ക​യും ചെ​യ്തു. ഈ ​വാ​ഗ്ദാ​നം പാ​ലി​ക്ക​പ്പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​ല​പ്പു​ഴ ലി​യോ തേ​ർ​ട്ടീ​ന്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ മ​ഹേ​ഷ്. ഡി​സ്ക​സ് ത്രോ ​കൂ​ടാ​തെ ഹാ​മ​ർ​ത്രോ​യി​ലും മ​ഹേ​ഷ് മാ​റ്റു​ര​യ്ക്കു​ന്നു​ണ്ട്.