കെഎസ്ടി​പി​ക്ക് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ന്‍റെ പ​രാ​തി
Friday, October 18, 2019 10:34 PM IST
ചെ​ങ്ങ​ന്നൂ​ർ: മ​ഴ പെ​യ്താ​ൽ ഓ​ട​യി​ൽ നി​ന്ന് മ​ലി​ന​ജ​ലം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പ​തി​വാ​യി ക​യ​റി നാ​ശ​ന​ഷ്ടം ഉ​ണ്ടാ​കു​ന്ന​തി​നെ​തി​രേ കെഎസ്ടി​പി​യ്ക്ക് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ന്‍റെ പ​രാ​തി.
ഇ​തു സം​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​ഷി​ബു​രാ​ജ​ൻ ക​ഐ​സ്ടി​പി ചീ​ഫ് എ​ൻ​ജി​നി​യ​ർ, കൊ​ട്ടാ​ര​ക്ക​ര ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. പ​രു​മ​ല ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ലം അ​ടു​ത്തു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കും. നി​ര​വ​ധി വ്യാ​പാ​രി​ക​ൾ​ക്ക് ഇ​തു​വ​രെ ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി ക​ഴി​ഞ്ഞു.
ഏ​തു സ​മ​യ​ത്തും ഇ​ത് ആ​വ​ർ​ത്തി​ക്ക​പ്പെ​ടാം.
ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് കെഎ​സ്ടി​പി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ എം​സി റോ​ഡി​ന്‍റെ ഇ​രു​വ​ശ​വു​മു​ള്ള ഓ​ട​ക​ൾ മാ​ലി​ന്യ​ങ്ങ​ൾ​കൊ​ണ്ട് നി​റ​ഞ്ഞു കി​ട​ക്കു​ന്ന​തു മൂ​ലം ഇ​തി​ലൂ​ടെ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ഓ​ട​ക​ളു​ടെ ശു​ചീ​ക​ര​ണം കെഎ​സ്ടി​പി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​യ​തി​നാ​ൽ നി​ര​വ​ധി ത​വ​ണ രേ​ഖാ​മൂ​ല​വും തി​രു​വ​ന​ന്ത​പു​ര​ത്തെ ചീ​ഫ് എ​ൻ​ജി​നി​യ​ർ ഓ​ഫീ​സി​ൽ നേ​രി​ട്ടെ​ത്തി​യും പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ഇ​തു​വ​രെ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ന​ഗ​ര​മ​ധ്യ​ത്തി​ലെ ബ​ഥേ​ൽ ജം​ഗ്ഷ​ന് സ​മീ​പ​വും ജി​ല്ല ആ​ശു​പ​ത്രി ജം​ഗ്ഷ​ന് സ​മീ​പ​വും ഓ​ട​യി​ൽ നി​ന്ന് മ​ലി​ന​ജ​ലം റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ന്നു​ണ്ട്. ഓ​ട​യ്ക്ക് മു​ക​ളി​ലെ പ​ല സ്ലാ​ബു​ക​ളും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​താ​ണ്. പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും സ്ലാ​ബു​ക​ളി​ല്ലാ​ത്ത​ത് അ​പ​ക​ട​വും ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. ന​ഗ​ര​ത്തി​ലെ ന​ന്ദാ​വ​നം ജം​ഗ്ഷ​നി​ലെ ക​ലു​ങ്ക് ത​ക​ർ​ന്ന ഭാ​ഗ​ത്ത് മ​ണ​ൽ​ചാ​ക്ക് അ​ടു​ക്കി അ​തി​ന്‍റെ മു​ക​ളി​ൽ ടാ​ർ ചെ​യ്തി​രി​ക്കു​ന്ന​തി​നാ​ൽ ക​ലു​ങ്കി​ൽ​ക്കൂ​ടി വെ​ള്ളം ഒ​ഴു​കു​ന്ന​ത് ത​ട​സ​പ്പെ​ട്ടു കി​ട​ക്കു​ക​യാ​ണ്.
ന​ഗ​ര​ത്തി​ൽ മ​ഴ പെ​യ്താ​ൽ ഓ​ട ക​വി​ഞ്ഞൊ​ഴു​കി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി വ​ലി​യ തോ​തി​ലു​ള്ള നാ​ശ​ന​ഷ്ടം വ്യാ​പാ​രി​ക​ൾ​ക്ക് ഉ​ണ്ടാ​കു​ക പ​തി​വാ​ണ്. വെ​ള്ള​ക്കെ​ട്ടു​ള്ള സ​മ​യ​ത്ത് റോ​ഡി​ലൂ​ടെ യാ​ത്ര​ക്കാ​ർ​ക്ക് കാ​ൽ​ന​ട​യാ​യും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും ക​ട​ന്നു പോ​കാ​ൻ ക​ഴി​യു​ന്നി​ല്ല.
ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലെ ഓ​ട ശു​ചീ​ക​രി​ക്കാ​ൻ ഒ​രു സ​ന്ന​ദ്ധ സം​ഘ​ട​ന പ​ണം മു​ട​ക്കി രം​ഗ​ത്ത് വ​രി​ക​യും യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ഓ​ട ശു​ചീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഓ​ട​യി​ലേ​യും എം​സി റോ​ഡി​ന് കു​റു​കെ​യു​ള്ള ക​ലു​ങ്കി​ന​ടി​യി​ലും പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ അ​ടി​ഞ്ഞു കി​ട​ക്കു​ന്ന​തി​നാ​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​രി​യാ​യ രീ​തി​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ചി​ല്ല. ക​ലു​ങ്കി​ന​ടി​യി​ൽ ഫ​യ​ർ​ഫോ​ഴ്സ് കം​ബ്ര​സ​ർ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം പ​ന്പു​ചെ​യ്തി​ട്ടും മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. പ​ല സ്ലാ​ബു​ക​ളും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ നി​ല​യി​ലാ​ണ്. പ്ര​ധാ​ന​പ്പെ​ട്ട പ​ല​ ഭാ​ഗ​ങ്ങ​ളി​ലും ഓ​ട​യ്ക്കു മു​ക​ളി​ൽ സ്ലാ​ബു​ക​ൾ ഇ​ട്ടി​ട്ടു​മി​ല്ല. ശു​ചീ​ക​ര​ണ​ത്തി​നാ​യി സ്ലാ​ബു​ക​ൾ എ​ടു​ത്തു​മാ​റ്റു​ന്പോ​ൾ സ്ലാ​ബു​ക​ൾ ഒ​ടി​ഞ്ഞു പോ​കു​ക​യും സ്ലാ​ബു​ക​ൾ വെ​യ്ക്കു​ന്ന തി​ട്ട ഇ​ടി​ഞ്ഞു പോ​കു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വാ​ണ്.
അ​തി​നാ​ൽ ന​ഗ​ര​സ​ഭ​യ്ക്കോ സ്വ​കാ​ര്യ സം​ഘ​ട​ന​ക​ൾ​ക്കോ അ​വ​രു​ടെ പ​രി​മി​തി​യി​ൽ നി​ന്ന് ഓ​ട​ക​ൾ ശു​ചീ​ക​രി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യി​ല്ല. എം​സി റോ​ഡി​ൽ ഓ​ട ക​വി​ഞ്ഞ് വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​കു​ന്പോ​ഴും റോ​ഡി​ലേ​ക്ക് മാ​ലി​ന്യം ഒ​ഴു​കു​ന്പോ​ഴും ന​ഗ​ര​സ​ഭ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം എ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് ചി​ല​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ന​ഗ​ര​സ​ഭ​യെ​യും ഭ​ര​ണ സം​വി​ധാ​ന​ത്തെ​യും അ​വ​ഹേ​ളി​ക്കു​ക​യാ​ണെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ന​വം​ബ​ർ ഒ​ന്നി​ന് പ​രു​മ​ല തീ​ർ​ഥാ​ട​നം ആ​രം​ഭി​ക്കു​ന്പോ​ൾ ആ​യി​ര​ക്ക​ണ​ക്കി​ന് തീ​ർ​ഥാ​ട​ക​രാ​ണ് ഇ​തു​വ​ഴി കാ​ൽ​ന​ട​യാ​യാ​യി പോ​കു​ന്ന​ത്. ശ​ബ​രി​മ​ല സീ​സ​ണി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് അ​യ്യ​പ്പ ഭ​ക്ത​രാ​ണ് ചെ​ങ്ങ​ന്നൂ​ർ വ​ഴി ശ​ബ​രി​മ​ല​യ്ക്ക് പോ​കു​ന്ന​ത്.
എ​ല്ലാ​ക്കാ​ല​ത്തും മ​ഴ പ​തി​വാ​യ​തി​നാ​ൽ ശ​ബ​രി​മ​ല സീ​സ​ണ്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പ് ഓ​ട​ക​ൾ ശു​ചീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ തീ​ർ​ഥാ​ട​ക​ർ അ​ട​ക്ക​മു​ള്ള​വ​ർ പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യി​ലാ​കും. അ​ടി​യ​ന്ത​ര​മാ​യി പ്ര​ശ്ന​പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു എം​സി റോ​ഡി​ൽ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച വെ​ള്ളാ​വൂ​ർ ജം​ഗ്ഷ​ൻ മു​ത​ൽ ക​ല്ലി​ശേ​രി ഇ​റ​പ്പു​ഴ പാ​ലം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ 28 സോ​ളാ​ർ തെ​രു​വു വി​ള​ക്കു​ക​ൾ ക​ത്താ​താ​യി​ട്ട് മാ​സ​ങ്ങ​ളാ​കു​ന്നു. ഇ​തി​നി​ട​യി​ലു​ള്ള സി​ഗ്ന​ൽ ലൈ​റ്റു​ക​ളും ക​ത്തു​ന്നി​ല്ലെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​ഷി​ബു​രാ​ജ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.