കാ​യ​ൽ​സൗ​ന്ദ​ര്യം നു​ക​ർ​ന്ന് വി​ല്യമും മാ​ക്സി​മ​യും
Friday, October 18, 2019 10:33 PM IST
ആ​ല​പ്പു​ഴ: പു​ന്ന​മ​ട കാ​യ​ലി​ന്‍റെ​യും കു​ട്ട​നാ​ടി​ന്‍റെ​യും സൗ​ന്ദ​ര്യം നു​ക​ർ​ന്ന് നെ​ത​ർ​ലാ​ൻ​ഡ് രാ​ജാ​വ് വി​ല്യം അ​ല​ക്സാ​ണ്ട​റും രാ​ജ്ഞി മാ​ക്സി​മ​യും സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി. കൃ​ത്യം 9.20ന് ​ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ.​സി. ര​വീ​ന്ദ്ര​നാ​ഥ് അ​നു​ഗ​മി​ച്ചെ​ത്തി​യ രാ​ജാ​വി​നെ​യും സം​ഘ​ത്തെ​യും അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ബി​ശ്വാ​സ് മേ​ത്ത, ജി​ല്ല ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള എ​ന്നി​വ​ർ ഹ​സ്ത​ദാ​നം ന​ൽ​കി സ്വീ​ക​രി​ച്ചു.

ജി​ല്ല പോ​ലീ​സ് മേ​ധാ​വി കെ.​എം. ടോ​മി, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി. തു​ട​ർ​ന്ന് ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ൽ സ​ജ്ജ​മാ​ക്കി​യി​രു​ന്ന ഹൗ​സ് ബോ​ട്ടി​ലേ​ക്ക് രാ​ജാ​വി​നെ​യും സം​ഘ​ത്തെ​യും ആ​ന​യി​ച്ചു. താ​ല​പ്പൊ​ലി​യു​ടെ അ​ക​ന്പ​ടി​യു​മു​ണ്ടാ​യി. ഈ ​സ​മ​യം ഡി​ടി​പി​സി ഗാ​ല​റി​യി​ൽ പ​ര​ന്പ​രാ​ഗ​ത അ​നു​ഷ്ഠാ​ന ക​ല​യാ​യ അ​ന്പ​ല​പ്പു​ഴ വേ​ല​ക​ളി അ​വ​ത​ര​ണം ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഹൗ​സ്ബോ​ട്ടി​നു മു​ന്നി​ലാ​യി വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ കു​ട്ട​നാ​ട​ൻ പു​ഞ്ച​യി​ലെ... തു​ട​ങ്ങി​യ വ​ഞ്ചി​പ്പാ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഈ​ണ​ത്തി​ൽ ചൊ​ല്ലി​യാ​ടി​യ കു​ട്ടി​ക​ളു​ടെ പ്ര​ക​ട​നം കൗ​തു​ക​ത്തോ​ടെ​യാ​ണ് രാ​ജാ​വും രാ​ജ്ഞി​യും ക​ണ്ടു​നി​ന്ന​ത്.

തു​ട​ർ​ന്ന് പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ഹൗ​സ്ബോ​ട്ടി​ൽ ക​യ​റി സം​ഘം ര​ണ്ട​ര​കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള എ​സ്എ​ൻ ജെ​ട്ടി​യി​ലേ​ക്ക്. എ​സ്എ​ൻ ജെ​ട്ടി​യി​ൽ രാ​ജാ​വും രാ​ജ്ഞി​യും ഇ​റ​ങ്ങി മു​ല്ല​യ്ക്ക​ൽ വി​ല്ലേ​ജി​ലെ പാ​ട​ശേ​ഖ​രം സ​ന്ദ​ർ​ശി​ച്ചു. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്തെ ഇ​വി​ടു​ത്തെ സ്ഥി​തി​യും ജ​ല​നി​ര​പ്പും മ​റ്റ് കാ​ര്യ​ങ്ങ​ളും ഇ​തി​നി​ടെ ജി​ല്ലാ ക​ള​ക്ട​റോ​ടും തി​ര​ക്കി​യി​രു​ന്നു. കു​ട്ട​നാ​ട്ടി​ലെ കൃ​ഷി​യു​ടെ പ്ര​ത്യേ​ക​ത​ക​ളും രാ​ജാ​വും രാ​ജ്ഞി​യും ചോ​ദി​ച്ച​റി​ഞ്ഞു. ഹൃ​സ്വ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി സം​ഘം ഹൗ​സ്ബോ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ ജെ​ട്ടി​യി​ൽ ത​ട​ച്ചു​കൂ​ടി​യ ജ​ന​ങ്ങ​ളെ അ​ഭി​വാ​ദ്യം ചെ​യ്തു. ഹൗ​സ്ബോ​ട്ടി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ഒൗ​ദ്യോ​ഗി​ക ച​ർ​ച്ച​ക​ളും ന​ട​ത്തി. അ​ൽ​പ്പ​സ​മ​യം ബോ​ട്ടി​ന്‍റെ മു​ക​ൾ ത​ട്ടി​ൽ നി​ന്ന രാ​ജാ​വും രാ​ജ്ഞി​യും കാ​യ​ൽ ഭം​ഗി​യും ആ​സ്വ​ദി​ച്ചു.

10.10 ഓ​ടെ സം​ഘം ഫി​നി​ഷി​ങ് പോ​യി​ന്‍റി​ൽ തി​രി​കെ​യെ​ത്തി. 10.15 ന് ​സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി. രാ​ജാ​വി​ന്‍റെ ഹൗ​സ്ബോ​ട്ടി​നെ അ​നു​ഗ​മി​ച്ച് ഡ​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി പ്ര​ത്യേ​കം ബോ​ട്ട് ത​യാ​റാ​ക്കി​യി​രു​ന്നു.

നെ​ത​ർ​ലാ​ൻ​ഡി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി വേ​ണു​രാ​ജാ​മ​ണി​യും ഡ​ച്ച് ഉ​ദ്യോ​ഗ​സ്ഥ വൃ​ന്ദ​വും രാ​ജാ​വി​നെ അ​നു​ഗ​മി​ച്ചു. രാ​ജ​സം​ഘം യാ​ത്ര​ചെ​യ്ത വ​ഴി​യോ​ര​ത്ത് ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പ​താ​ക​ക​ൾ ഏ​ന്തി കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രും വി​ദ്യാ​ർ​ഥി​ക​ളും നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. കു​പ്പ​പ്പു​റം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പ​താ​ക വീ​ശി രാ​ജാ​വി​നെ​യും രാ​ജ്ഞി​യെ​യും അ​ഭി​വാ​ദ്യം ചെ​യ്തു.