നീ​രേ​റ്റു​പു​റം ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​ൽനി​ന്നു വെ​ള്ള​മെ​ത്തി​ക്കാ​ൻ പ​ദ്ധ​തി ; കു​ട്ട​നാ​ട്ടി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് നേ​രി​യ പ്ര​തീ​ക്ഷ
Thursday, October 17, 2019 10:49 PM IST
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ട്ടി​ലെ മ​ധ്യ, വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് നേ​രി​യ പ്ര​തീ​ക്ഷ. നീ​രേ​റ്റു​പു​റം ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​ൽ നി​ന്നും കു​ട്ട​നാ​ടി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത തെ​ളി​ഞ്ഞു.

നീ​രേ​റ്റു​പു​റ​ത്തു​നി​ന്നും മാ​ന്പു​ഴ​ക്ക​രി വ​രെ സ്ഥാ​പി​ച്ച പു​തി​യ ലൈ​നി​ലൂ​ടെ കു​ടി​വെ​ള്ളം പ​ന്പു​ചെ​യ്തു തു​ട​ങ്ങി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ ലൈ​നി​ൽ നി​ന്നും പ​ള്ളി​ക്കൂ​ട്ടു​മ്മ പ​ന്പു​ഹൗ​സി​ലേ​ക്കു​ള്ള പു​തി​യ വാ​ൽ​വ് ക​ഴി​ഞ്ഞ ദി​വ​സം തു​റ​ന്നു. ആ​റു​മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം മാ​ന്പു​ഴ​ക്ക​രി​യി​ലെ വാ​ൽ​വു തു​റ​ന്ന​തോ​ടെ പ​ള്ളി​ക്കൂ​ട്ടു​മ്മ ടാ​ങ്കി​ൽ വെ​ള്ള​മെ​ത്തി. ഇ​നി ഈ ​വെ​ള്ളം പ​ന്പു​ചെ​യ്ത് ഓ​വ​ർ​ഹെ​ഡ് ടാ​ങ്കി​ൽ എ​ത്തി​ക്ക​ണം.

ഇ​തി​നു​ശേ​ഷം കു​ട്ട​നാ​ടി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു വി​ത​ര​ണം ചെ​യ്യും. നീ​രേ​റ്റു​പു​റ​ത്തു​നി​ന്നു കു​ട്ട​നാ​ട്ടി​ലേ​ക്കു കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നാ​യി 28 കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് പു​തി​യ പൈ​പ്പു ലൈ​ൻ സ്ഥാ​പി​ച്ച​ത്. ലൈ​നി​ന്‍റെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും വാ​ൽ​വ് തു​റ​ക്കാ​തി​രു​ന്ന​തി​നാ​ൽ പ​ള്ളി​ക്കൂ​ട്ടു​മ്മ ടാ​ങ്കി​ൽ വെ​ള്ള​മെ​ത്തി​ക്കാ​നി​യി​രു​ന്നി​ല്ല. മാ​ന്പു​ഴ​ക്ക​രി​യി​ൽ നി​ന്നും പ​ഴ​യ ലൈ​നി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ൾ പ​ള്ളി​ക്കൂ​ട്ടു​മ്മ ടാ​ങ്കി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്.

ഈ ​ലൈ​നും മാ​റ്റി സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ട്. പ​ള്ളി​ക്കൂ​ട്ടു​മ്മ​യി​ലെ സം​ഭ​ര​ണി​യി​ൽ വെ​ള്ള​മെ​ത്തി​യെ​ങ്കി​ലും ഓ​വ​ർ​ഹെ​ഡ് ടാ​ങ്കി​ലേ​ക്കു വെ​ള്ളം പ​ന്പു​ചെ​യ്യു​ന്ന​തി​നു ത​ട​സ​മു​ണ്ട്. പ​ന്പു​ഹൗ​സി​ലെ ലൈ​നി​ൽ ത​ക​രാ​റാ​യ​താ​ണ് ഇ​തി​നു കാ​ര​ണം. ഈ ​ത​ക​രാ​ർ വൈ​കാ​തെ പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പ​ന്പ്ഹൗ​സ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​തോ​ടെ രാ​മ​ങ്ക​രി, ച​ന്പ​ക്കു​ളം പു​ളി​ങ്കു​ന്നു, കാ​വാ​ലം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു വെ​ള്ളം പ​ന്പു​ചെ​യ്യാ​നാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

എ​ന്നാ​ൽ പു​ളി​ങ്കു​ന്ന്, കാ​വാ​ലം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ഴ​യ ലൈ​നു​ക​ൾ കാ​ല​പ്പ​ഴ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഏ​റെ​ക്കു​റെ ന​ശി​ച്ച നി​ല​യി​ലാ​ണ്. നീ​ലം​പേ​രൂ​ർ, കാ​വാ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ള​മെ​ത്തി​യി​ട്ട് ഒ​രു വ്യാ​ഴ​വ​ട്ട​ക്കാ​ല​മാ​യി. പ​ള്ളി​ക്കൂ​ട്ടു​മ്മ​യി​ൽ നി​ന്നും ഇ​വി​ടേ​യ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന ലൈ​ൻ സ്ഥാ​പി​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞു.

എ​ന്നാ​ൽ ഇ​വി​ടു​ത്തെ വി​ത​ര​ണ ലൈ​നു​ക​ൾ ഏ​റെ​ക്കു​റെ പൂ​ർ​ണ​മാ​യും ന​ശി​ച്ചു​ക​ഴി​ഞ്ഞു. പു​തി​യ വി​ത​ര​ണ​ലൈ​നു​ക​ൾ സ്ഥാ​പി​ച്ചാ​ൽ മാ​ത്ര​മേ ഈ ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ള​വി​ത​ര​ണം സാ​ധ്യ​മാ​കു​ക​യു​ള്ളു. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ക​ട്ടെ ഇ​നി​യും ആ​രം​ഭി​ച്ചി​ട്ടു​മി​ല്ല.