ഫോ​ട്ടോ​ഗ്രഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മേ​ഖ​ലാ ക​മ്മി​റ്റി വാ​ർ​ഷി​ക സ​മ്മേ​ള​നം
Thursday, October 17, 2019 10:47 PM IST
ചേ​ർ​ത്ത​ല: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​കെ​പി​എ) ചേ​ർ​ത്ത​ല മേ​ഖ​ല ക​മ്മി​റ്റി വാ​ർ​ഷി​ക സ​മ്മേ​ള​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചേ​ർ​ത്ത​ല എ​ൻ എ​സ് എ​സ് യൂ​ണി​യ​ൻ ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ജോ​യി ക​ണ്ടം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​ട്ട. ജി​ല്ലാ​ജ​ഡ്ജി​യും മു​ൻ കേ​ര​ള നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യു​മാ​യ വി.​കെ. ബാ​ബു പ്ര​കാ​ശ് മു​ഖ്യാ​ഥി​തി​യാ​യി​രു​ന്നു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ഫോ​ട്ടോ വേ​ൾ​ഡ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ച​ട​ങ്ങി​ൽ ഫാ​ഷ​ൻ വി​സ്റ്റാ അ​വാ​ർ​ഡ് ജേ​താ​വ് ര​ജി ഭാ​സ്ക്ക​ർ, പോ​സ്റ്റ് വെ​ഡി​ങ് ഫോ​ട്ടോ​ഗ്രാ​ഫ​ർ ഷൈ​ൻ സി​ദ്ധാ​ർ​ഥ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി.​സി ബാ​ബു വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ജി​ല്ലാ​ത​ല ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ചേ​ർ​ത്ത​ല മേ​ഖ​ല ടീം ​അം​ഗ​ങ്ങ​ളെ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സാ​നു​ഭാ​സ്ക്ക​ർ, ബി.​ആ​ർ സു​ദ​ർ​ശ​ന​ൻ എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു.

ജി​ല്ലാ നേ​താ​ക്ക​ളാ​യ ആ​ർ.​അ​ര​വി​ന്ദ​ൻ, കെ.​എ​ൻ ബി​ജോ​യി, ആർ. ഉദയൻ, ബി.​സ​തീ​പ്, ശ്രീ​കാ​ന്ത്, ധ​നേ​ഷ്, ജോ​ഷി വാ​ഴ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി കെ.​ജെ. ആ​ന്‍റ​ണി (പ്ര​സി​ഡ​ന്‍റ്), പി.​ബി​ജു (സെ​ക്ര​ട്ട​റി), ജോ​ഫി പോ​ൾ (ട്ര​ഷ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.