തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന ശ​ക്ത​മാ​യ മ​ഴ! ര​ണ്ടാം​കൃ​ഷി വി​ള​വെ​ടു​പ്പ് വൈ​കു​മെ​ന്ന് ക​ർ​ഷ​ക​രും കൃ​ഷി​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രും
Thursday, October 17, 2019 10:47 PM IST
മ​ങ്കൊ​ന്പ്: തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യെ​ത്തു​ട​ർ​ന്ന് ഇ​ത്ത​വ​ണ ര​ണ്ടാം​കൃ​ഷി വി​ള​വെ​ടു​പ്പ് വൈ​കു​മെ​ന്ന് ക​ർ​ഷ​ക​രും കൃ​ഷി​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രും. കാ​ലം​തെ​റ്റി​യെ​ത്തു​ന്ന അ​ധി​ക​മ​ഴ​യാ​ണ് ഇ​പ്പോ​ൾ ര​ണ്ടാം​കൃ​ഷി വി​ള​വെ​ടു​പ്പി​നു ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്. ശ​ക്ത​മാ​യ കാ​ല​വ​ർ​ഷ​വും തൊ​ട്ടു​പി​ന്നാ​ലെ​യെ​ത്തി​യ തു​ലാ​വ​ർ​ഷ​വു​മാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. ര​ണ്ടാം​കൃ​ഷി വി​ള​വെ​ടു​പ്പ് വൈ​കു​ന്ന​ത് മൂ​ലം ഈ ​പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ പു​ഞ്ച​കൃ​ഷി​യും സ​മ​യ​ത്താ​രം​ഭി​ക്കാ​നാ​കി​ല്ല.

കു​ട്ട​നാ​ട്ടി​ൽ ച​ന്പ​ക്കു​ളം ബ്ലോ​ക്കു പ​രി​ധി​യി​ലാ​ണ് പ്ര​ധാ​ന​മാ​യും ര​ണ്ടാം​കൃ​ഷി നി​ല​വി​ലു​ള്ള​ത്. ച​ന്പ​ക്കു​ള​ത്ത് 5360 ഹെ​ക്ട​റി​ലാ​ണ് ഇ​ത്ത​വ​ണ ര​ണ്ടാം​കൃ​ഷി​യി​റ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ലു​ണ്ടാ​യ മ​ട​വീ​ഴ്ച​യെ​ത്തു​ട​ർ​ന്ന് ഇ​പ്പോ​ൾ 3600 ഹെ​ക്ട​റി​ൽ മാ​ത്ര​മാ​ണ് ര​ണ്ടാം​കൃ​ഷി അ​വ​ശേ​ഷി​ക്കു​ന്ന​ത്. രാ​മ​ങ്ക​രി ബ്ലോ​ക്കു പ​രി​ധി​യി​ൽ 270 ഹെ​ക്ട​റി​ൽ മാ​ത്ര​മാ​ണ് ര​ണ്ടാം​കൃ​ഷി​യി​റ​ക്കി​യി​രു​ന്ന​ത്.

എ​ന്നാ​ൽ മ​ട​വീ​ഴ​ച​യ്ക്കു​ശേ​ഷം രാ​മ​ങ്ക​രി കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ ര​ണ്ടും പു​ളി​ങ്കു​ന്നി​ൽ ഒ​ന്നും പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ കൃ​ഷി​യു​ള്ള​ത്. ച​ന്പ​ക്കു​ളം ബ്ലോ​ക്കു പ​രി​ധി​യി​ലെ എ​ട​ത്വ​യി​ലെ മൂ​ന്നു പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ടാം​കൃ​ഷി വി​ള​വെ​ടു​പ്പ് ഓ​രോ പാ​ട​ത്തും 15 ദി​വ​സ​ത്തോ​ളം വൈ​കു​മെ​ന്നാ​ണ് കൃ​ഷി​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി നെ​ൽ​ച്ചെ​ടി​ക​ൾ​ക്ക് 120 ദി​വ​സം പ്രാ​യ​മാ​കു​ന്പോ​ഴാ​ണ് പു​ഞ്ച​കൃ​ഷി വി​ള​വെ​ടു​പ്പി​നു പാ​ക​മാ​കു​ന്ന​ത്. എ​ന്നാ​ൽ ര​ണ്ടാം​കൃ​ഷി​ക്ക് 135 ദി​വ​സം വ​രെ വി​ള​വെ​ടു​പ്പ് നീ​ളും.

ഇ​ത്ത​വ​ണ ഇ​തി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി 150 ദി​വ​സം വ​രെ വി​ള​വെ​ടു​ക്കാ​ൻ കാ​ത്തി​രി​ക്കേ​ണ്ടി​വ​രും. സൂ​ര്യ​പ്ര​കാ​ശ​ത്തി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വുമൂലം ര​ണ്ടാം​കൃ​ഷി​ക്കു കൂ​ടു​ത​ൽ സമയംആ​വ​ശ്യം വ​രു​ന്ന​ത്. ഇ​ത്ത​വ​ണ മ​ഴ കൂ​ടു​ത​ൽ ല​ഭി​ച്ച​ത് പി​ന്നെ​യും വി​ള​വെ​ടു​പ്പു നീ​ളു​ന്ന​തി​നു കാ​ര​ണ​മാ​യി. ശ​ക്ത​മാ​യി പെ​യ്യു​ന്ന മ​ഴ പ്രാ​യ​മാ​യ നെ​ൽ​ച്ചെ​ടി​ക​ൾ​ക്ക് ദോ​ഷ​മാ​കു​ന്നു​ണ്ട്.

ക​തി​ർ മൂ​ത്ത നെ​ൽ​ച്ചെ​ടി​ക​ൾ മ​ഴ​യി​ൽ വീ​ഴു​ന്ന​താ​ണ് ക​ർ​ഷ​ക​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്ന​ത്. മ​ഴ​യെ​ത്തു​ട​ർ​ന്ന് പാ​ട​ത്തു വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തും വി​ള​വെ​ടു​പ്പി​നു ത​ട​സ​മാ​കും. മ​ണ്ണി​നു ഉ​റ​പ്പി​ല്ലാ​ത്ത​തി​നാ​ൽ കൊ​യ്ത്തു​യ​ന്ത്രം താ​ഴു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. നെ​ൽ​ച്ചെ​ടി​ക​ൾ വീ​ഴു​ന്ന​തു വ​ഴി ക​തി​ർ കൊ​ഴി​യു​ന്ന​തി​നും കി​ളി​ർ​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കും.

നി​ല​വി​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളെ​ല്ലാം ത​ന്നെ വി​ള​വെ​ടു​പ്പി​നാ​യി കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ൾ ഏ​ർ​പ്പാ​ടു ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ വെ​ള്ള​ക്കെ​ട്ടു​മൂ​ലം ഒ​രു പാ​ട​ത്ത് യ​ന്ത്ര​ക്കൊ​യ്ത്തു വൈ​കി​യാ​ൽ അ​ടു​ത്ത പാ​ട​ത്ത് നി​ശ്ചി​ത സ​മ​യ​ത്ത് വി​ള​വെ​ടു​പ്പു ന​ട​ക്കാ​തെ​യാ​കും. തു​ലാ​മ​ഴ കൂ​ടു​ത​ൽ ശ​ക​ത​മാ​കു​ന്ന സാ​ഹ​ച​ര്യംകൂ​ടി ​വ​ന്നാ​ൽ വി​ള​വെ​ടു​പ്പും സം​ഭ​ര​ണ​വും കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടേ​ണ്ടി​വ​ന്നേ​ക്കാം.